ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. 1995 ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ തന്റെ പ്രൈവറ്റ് സെക്രട്ടറിയും അടുത്ത സുഹൃത്തും കൂടിയായ ബിനീഷ് ചന്ദ്രയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് നടി.
എന്റെ ബാക്കോബോൺ എന്നാണ് മഞ്ജു ബിനീഷ് ചന്ദ്രയെ വിശേഷിപ്പിച്ചത്. ഒരുമിച്ചുള്ള ഏതാനും ചിത്രങ്ങൾക്കൊപ്പം മഞ്ജു പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ‘എന്റെ ബാക്ക്ബോണിന്, ഉറ്റസുഹൃത്തിന് ജന്മദിനാശംസകൾ. ബിനീഷ് ചന്ദ്രയ്ക്ക് മികച്ച ഒരു വർഷം ആശംസിക്കുന്നു, നിന്റെ ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാകട്ടെ’ എന്നാണ് മഞ്ജു ക്യാപ്ഷനിൽ എഴുതിയത്.