ഒടിയന്‍ അനുഗ്രഹിക്കട്ടെ, മമ്മൂക്കയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് മഞ്ജു വാര്യര്‍

28

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്നത് ഒരു വികാരമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചു വരവിനെ ഏറെ പ്രതീക്ഷയും ആവേശത്തോടെയുമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളത്തിന്റെ ലേഡീ സൂപ്പര്‍ സ്‌റ്റാര്‍ താന്‍ തന്നെയെന്ന് തെളിയിക്കുകയായിരുന്നു മഞ്ജു.

Advertisements

തിരിച്ചു വരവില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനൊപ്പമാണ് മഞ്ജു കൂടുതലും അഭിനയിച്ചത്. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍ തുടങ്ങി ഇരുവരുടെയും കൂട്ടുകെട്ട് പഴയതുപോലെ തന്നെ പ്രേക്ഷകനെ വിസ്‌മയിപ്പിച്ചു.

ഇപ്പോഴിതാ താന്‍ ഏറ്റവും അധികം അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍.

മറ്റാരുമല്ല മെഗാ സ്‌റ്റാര്‍ മമ്മൂട്ടി തന്നെയാണ് ആ നടന്‍. ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.

‘മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം ഇതുവരെ കിട്ടിയിട്ടില്ല. അതിനു വേണ്ടി കാത്തിരിക്കുകയാണ്’ – മഞ്ജു പറഞ്ഞു.

അതേസമയം, മോഹന്‍ലാല്‍ ചിത്രങ്ങളായ ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ലൂസിഫര്‍ പൃഥ്വിരാജും, മരക്കാര്‍ പ്രിയദര്‍ശനുമാണ് സംവിധാനം ചെയ്യുന്നത്.

Advertisement