രണ്ടു വരവുകളിലുമായി നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സിനിമയിൽ നിന്ന് ഒരു നീണ്ട ഇടവേള എടുത്തിരുന്നെങ്കിലും താരത്തിന്റെ തിരിച്ചുവരവിനെ ഒട്ടും അപരിചിതത്വമില്ലാതെയാണ് മലയാളികൾ സ്വീകരിച്ചത്.
രണ്ടാം വരവിൽ സോഷ്യൽ മീഡിയയിലും സജീവം ആവുകയായിരുന്നു നടി. കഴിഞ്ഞ ദിവസം താരം തന്റെ മനോഹരമായ ചില ഫോട്ടോ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നിരവധി കമന്റും വന്നു. ഇപ്പോഴിതാ ഈ ചിത്രങ്ങൾക്ക് മഞ്ജു കൊടുത്ത ക്യാപ്ഷൻ ആണ് വൈറൽ ആവുന്നത്. ഇതിൽ പ്രണയത്തെ കുറിച്ചാണ് നടി കുറിച്ചത്. ഇതോടെ മഞ്ജു ഇപ്പോൾ പ്രണയത്തിൽ ആണോ എന്നാണ് ആരാധകരുടെ സംശയം.
പ്രണയത്തെ കുറിച്ചുള്ള തന്റെ തന്നെ കാഴ്ചപ്പാടാണ് താരം പങ്കുവെച്ചത്. അതും വളരെ പ്രണയാർദ്രമായിട്ടുള്ള ഒരു വീഡിയോയ്ക്കൊപ്പം.
‘എനതുയിരേ…’ എന്ന് തുടങ്ങുന്ന തമിഴ് പാട്ടിന്റെ പശ്ചാത്തലത്തിനൊപ്പ ചേർത്തുവച്ച തന്റെ ഫോട്ടോ കൊളാഷ് വീഡിയോ ആണ് മഞ്ജു ഷെയർ ചെയ്തിരിയ്ക്കുന്നത്.