സ്വയം പുഷ് ചെയ്യണം; മറ്റാരും നിങ്ങൾക്ക് വേണ്ടി ചെയ്ത് തരില്ലെന്ന് മഞ്ജു; സ്വന്തം അനുഭവമാണോ എന്ന് ആരാധകർ

1332

വിവാഹത്തിന് ശേഷം കരിയറിലുണ്ടായ ഇവേളയ്ക്ക് ശേഷം വിവാഹമോചനത്തിന് പിന്നാലെ തിരികെ എത്തിയ താരമാണ് മഞ്ജു വാര്യർ. ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വർഷത്തിൽ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയിൽ നിറഞ്ഞു നിൽക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നടിയാണ് മഞ്ജു വാര്യർ. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നൽ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങൾ തന്നെയാണ്.

ആദ്യ വരവിൽ നിരവധി കരുത്തുറ്റ വേഷങ്ങൾ മലയാളത്തിൽ ചെയ്ത മഞ്ജു വാര്യർ നടൻ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാൽ 14 വർഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Advertisements

സൂപ്പർതാരങ്ങളക്ക് പുറമേ യുവതാരങ്ങൾക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്ന മഞ്ജു വാര്യർ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ALSO READ- ആ ചോദ്യം ചോദിച്ചാൽ കുഴങ്ങി പോകും; ഇന്ന് അതില്ലാതെ ഒരു ജീവിതമില്ല; സിവിൽ സർവീസ് സ്വപ്‌നം കണ്ടിരുന്നെന്നും അഭയ ഹിരൺമയി

ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ ഒന്നടങ്കം വൈറലായിക്കൊണ്ടിരിക്കുകയാണ് മഞ്ജു ഫുൾ സ്പ്ലിറ്റ് പോസിൽ വർക്കൗട്ട് ചെയ്യുന്ന ചിത്രം . താരം തന്നെയാണ് ചിത്രം സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ”സ്വയം പുഷ് ചെയ്യുക, കാരണം നിങ്ങൾക്ക് വേണ്ടി അതാരും ചെയ്തു തരില്ല’ – എന്നാണ് താരം ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്. താരത്തിന്റെ നിരന്തര പരിശ്രമം കാരണം ഉണ്ടായ മെയ്‌വഴക്കത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും.

നിരവധി സെലിബ്രിറ്റികളും ആരാധകരുമാണ് ഈ ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സായി പല്ലവി, അപർണ ദാസ്, ഡിഡി, രമേശ് പിഷാരടി, ഗീതു മോഹൻദാസ്, ശിവദ, ഗൗതമി തുടങ്ങിയവരെല്ലാം അഭിനന്ദിക്കുന്നുണ്ട്. ഇതിൽ നടൻ രമേഷ് പിഷാരടിയുടെ കമാകട്ടെ, സ്വന്തം കാലിൽ നിൽക്കാനും ഇരിക്കാനും പറ്റിയെന്നായിരുന്നു. ഇതേറെ വൈറലാവുകയും ചെയ്തു.


ഒപ്പം മഞ്ജു നൽകിയ കാ്യാപ്ഷനും ചർച്ചയാവുന്നുണ്ട്. എത്രയോ അർഥമുള്ള വാക്ക്, എന്തൊരു മോട്ടിവേഷനാണ്, നിങ്ങൾ തന്നെ ഒരു മോട്ടിവേഷനാണ് എന്നൊക്കെയാണ് പലരുടെയും കമന്റുകൾ. ഇതു ജീവിതം പഠിപ്പിച്ച പാഠമാണോ എന്നാണ് പലരും സംശയമുന്നയിക്കുന്നത്.

Advertisement