ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്തുതന്നെയായാലും; മഞ്ജു വാര്യറിന്റെ വാക്കുകള്‍

528

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍ . ആദ്യകാലം തൊട്ടെ നായിക വേഷം അവതരിപ്പിച്ചുകൊണ്ട് മഞ്ജു മലയാള സിനിമയ്‌ക്കൊപ്പം ഉണ്ട്. സൂപ്പര്‍താരങ്ങള്‍ക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും നടി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 
അന്നും ഇന്നും മലയാള സിനിമയില്‍ സജീവമായ മഞ്ജു ഈ കഴിഞ്ഞ ഫ്രണ്ട്ഷിപ്പ് ഡേയില്‍ പങ്കുവെച്ച ഫോട്ടോകളാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഫ്രണ്ട്ഷിപ്പ് ഡേ. ഈ ദിനത്തില്‍ തന്റെ പ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ഉള്ള ഫോട്ടോയാണ് നടി ഷെയര്‍ ചെയ്തത്.

Advertisements

‘നിങ്ങള്‍ വീണത് മറ്റാരും ശ്രദ്ധിക്കാത്തപ്പോള്‍ നിങ്ങളെ ഉയര്‍ത്തുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, എന്തുതന്നെയായാലും!’, എന്നാണ് ഫോട്ടോകള്‍ പങ്കുവച്ച് മഞ്ജു വാര്യര്‍ കുറിച്ചത്. 

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ഭാവന , ഗീതു മോഹന്‍ദാസ്, രമേഷ് പിഷാരടി, നിവിന്‍ പോളി, സംയുക്ത വര്‍മ, തുടങ്ങി നിരവധി പേര്‍ക്ക് ഒപ്പമുള്ള ഫോട്ടോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.

ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്. വിവാഹത്തിന് ശേഷം കരിയറിലുണ്ടായ ഇവേളയ്ക്ക് ശേഷം വിവാഹമോചനത്തിന് പിന്നാലെ തിരികെ എത്തിയ താരം പിന്നാലെ നിരവധി ചിത്രം ചെയ്തു.

 

 

 

Advertisement