വെറും വസ്ത്രമല്ല സാരി, അതൊരു ഭാഷയാണ്, നീല സാരിയില്‍ അതിസുന്ദരിയായി മഞ്ജു വാര്യര്‍, വൈറലായി ചിത്രങ്ങള്‍

1419

ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.

Advertisements

ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.

Also Read: എന്റെ ചിത്രത്തിന് വേണ്ടി മഞ്ജു ചോദിച്ച പ്രതിഫലം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, എന്നാല്‍ ഒട്ടും കഷ്ടപ്പെടുത്താതെ പ്രിയാമണി ആ കഥാപാത്രം ചെയ്തു, തുറന്നുപറഞ്ഞ് നാസര്‍ ലത്തീഫ്

സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.

ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മഞ്ജു. താരം പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാവുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജുവിന്റെ പുതിയ ചിത്രം.

Also Read: രാവിലെ എഴുന്നേറ്റ് കുളിച്ച് സെറ്റുമുണ്ടും തുളസിക്കതിരും അണിഞ്ഞ് ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴണമെന്ന് സ്വാസിക, കണ്ടു പഠിക്കൂവെന്ന് ഭാര്യയോട് നിരഞ്ജന്‍

സാരിയില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയ മഞ്ജുവിന്റെ ചിത്രമാണിത്. നീല സാരിയണിഞ്ഞ് പൊണിടെയിലും കെട്ടിയാണ് മഞ്ജു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. സാരി വെറുമൊരു വസ്ത്രമല്ല, അതൊരു ഭാഷയാണ് എന്നായിരുന്നു ചിത്രത്തിന് മഞ്ജു നല്‍കിയ ക്യാപ്ഷന്‍. നിരവധി പേരാണ് മഞ്ജുവിന്റെ സൗന്ദര്യത്തെ വാഴ്ത്തി ചിത്രത്തിന് താഴെ കമന്റ് ചെയ്തത്.

Advertisement