അവള്‍ക്ക് അഭിനയിക്കണം എങ്കില്‍ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വെച്ചു അവള്‍; മഞ്ജു വാര്യര്‍

109

വിവാഹശേഷം അഭിനയത്തില്‍ നിന്ന് മാറിനിന്ന പല താരങ്ങളും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നടി മഞ്ജു വാര്യരെല്ലാം ആ കൂട്ടത്തില്‍ പെടുന്നതാണ്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമാണ് ഈ താരം.
മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ് ഭാവന, സംയുക്ത വര്‍മ്മ, ഗീത മോഹന്‍ദാസ് ,പൂര്‍ണിമ ഇന്ദ്രജിത്ത് . ഇവര്‍ മഞ്ജുവിന്റെ തിരിച്ചുവരവിനായി സഹായിച്ചിട്ടുണ്ട്. ഇവരില്‍ സംയുക്ത വര്‍മ്മ ഒഴികെ ബാക്കി എല്ലാവരും സിനിമയിലും ഉണ്ട് ഇപ്പോഴും.

Advertisements

മുന്‍പൊരിക്കല്‍ ഒരു പ്രസ് മീറ്റിനിടയില്‍ മഞ്ജുവിനോട് സംയുക്തയുടെ സിനിമയിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.

പ്രസ് മീറ്റില്‍ മഞ്ജുവിനൊപ്പം ഉണ്ടായിരുന്ന നടനും സംയുക്ത വര്‍മ്മയുടെ ഭര്‍ത്താവും ആയ ബിജു മേനോനും മഞ്ജുവും ഒരുമിച്ചാണ് ഈ ചോദ്യത്തിന് മറുപടി നല്‍കിയത്.

‘തിരിച്ചു വരുമോ എന്ന് ചോദിക്കരുത്, തിരിച്ചു വരാന്‍ അവള്‍ എവിടെയാണ് പോയത്. അവള്‍ അവിടെ തന്നെയുണ്ട്. നമുക്ക് ഒരുപാട് കുടുംബ കാര്യങ്ങള്‍ ഇല്ലേ. എന്റെ മോന്റെ കാര്യം നോക്കാനുണ്ട്. രണ്ടുപേരും കൂടി ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ കുഞ്ഞിന്റെ കാര്യം നോക്കാന്‍ ആരേലും വേണ്ടേ.

ഫാമിലി ആര് നോക്കും’ എന്ന് ബിജു മേനോന്‍ പറയുമ്പോള്‍ അതിനു മറുപടിയായി മഞ്ജു പറയുന്നത് ‘ഇത് അവളുടെ തീരുമാനം ആണ്. എനിക്ക് നേരിട്ട് അറിയാവുന്ന കാര്യമാണ്. സംയുക്ത തന്നെയാണ് അഭിനയം വേണ്ടെന്നു വച്ചിരിക്കുന്നത്. അവള്‍ക്ക് അഭിനയിക്കണം എങ്കില്‍ അഭിനയിക്കാം പക്ഷെ വേണ്ടെന്നു വച്ചിരിക്കുകയാണ് അവള്‍’ എന്നാണ് മഞ്ജു പറഞ്ഞത്.

Advertisement