നടി മഞ്ജു വാര്യരുടെ സൗന്ദര്യത്തെ കുറിച്ചുള്ള ചര്‍ച്ച ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ നടക്കാറുണ്ട്. പ്രായം കൂടുന്തോറും ലുക്ക് കൂടുകയാണല്ലോ എന്നാണ് മഞ്ജുവിന്റെ ഓരോ ഫോട്ടോ കാണുമ്പോഴും ആരാധകര്‍ പറയാറ്. ഇപ്പോള്‍ ഓണം സ്‌പെഷ്യല്‍ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്. ഇതിന് താഴെ സ്‌നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് വരുന്നത്.
Also readഎവിടെയും എന്നെ ഒറ്റയ്ക്ക് വിടില്ല, പേടിയാണ്; വിശേഷം പങ്കുവെച്ച് റോബിനും ആരതിയും
മഞ്ജുവിന്റെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റുകളും പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ നിരന്തരം ചര്‍ച്ചയാകാറുമുണ്ട്.
ഓണം സ്‌പെഷ്യല്‍ ചിത്രങ്ങളും വീഡിയോയുമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ഒരുക്കിയ വസ്ത്രത്തില്‍ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണുന്നത്. മഞ്ജുവിന്റെ സൗന്ദര്യത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് ചിത്രത്തിനും വീഡിയോക്കും താഴെ നിറയുന്നത്.
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കരിയര്‍ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു.