ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്. 14 വര്‍ഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ കരിയര്‍ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു ചെയ്തത്. ഇപ്പോള്‍ മലയാളത്തില്‍ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു.
സൂപ്പര്‍താരങ്ങളായ ധനുഷിനും അജിത്തിനും ഒപ്പം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ജയിലര്‍ സിനിമയുടെ വിജയത്തിളക്കത്തില്‍ നില്ക്കുന്ന സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജു പ്രധാന കഥാപാത്രമായി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇതിനിടെ താരത്തിന്റെ പുറത്തുവന്ന ചില ചിത്രങ്ങളാണ് വൈറല്‍ ആവുന്നത്.
സമീറ സനീഷ് ഡിസൈന്‍ ചെയ്ത ഓണം സ്പെഷ്യല്‍ ഔട്ട് ഫിറ്റിലുള്ള ലുക്ക് മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു.
പോസ് കൊടുത്ത് ഒരു വീഡിയോ എടുക്കാനായിരുന്നു ശ്രമം. എന്നാല്‍ അതു പാളിപ്പോയി. കാറ്റില്‍ മഞ്ജുവിന്റെ ഷാളും മുടിയും പാറിപ്പോയതോടെ, ഉദ്ദേശിച്ച വീഡിയോ കിട്ടിയില്ലെങ്കിലും ഒരു ക്യൂട്ട് വീഡിയോ കിട്ടിയിട്ടുണ്ട്. ഇതിപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്.
അതേസമയം, ലൈക്ക പ്രോഡക്ഷൻസ് നിർമിക്കുന്ന രജനികാന്ത് ചിത്രത്തിൽ മഞ്ജു എത്തുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ വന്നിട്ടില്ല. ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജയ് ഭീം എന്ന ഹിറ്റ് സിനിമയുടെ സംവിധായകൻ ടിജെ ജ്ഞാനവേലാണ് .