മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. തുടക്കകാലത്ത് തന്നെ ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. പിന്നീട് വിവാഹത്തോടെ അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കുകയായിരുന്നു നടി. ഇതിനിടെ നടിയുടെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നടന്നു. എന്നാൽ ഒന്നിനു മുന്നിലും തളർന്നു നിൽക്കാതെ വീണ്ടും ഉയർത്തെഴുന്നേറ്റു കൊണ്ട് മഞ്ജു സിനിമയിലേക്ക് തന്നെ തിരിച്ചുവന്നു.
ഇന്ന് മലയാള ചിത്രത്തിന് അപ്പുറം തമിഴിലും മഞ്ജു തൻറെ കഴിവ് തെളിയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായ നടി ഇപ്പോഴിതാ കറുപ്പുനിറത്തിലുള്ള സാരിധരിച്ചുകൊണ്ടുള്ള ഫോട്ടോസ് പങ്കുവെച്ചിരിക്കുകയാണ്.
താരം ഓരോ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോഴും. മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ചർച്ചയും സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. ഇപ്പോൾ പുറത്തുവന്ന ഫോട്ടോയ്ക്ക് താഴെയും അത്തരത്തിൽ പോസിറ്റീവായ നിരവധി കമന്റുകളാണ് വന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജുവിന്റെ സൗന്ദര്യത്തെ കുറിച്ചാണ് ആരാധകർ സംസാരിക്കുന്നത്.
ഓരോ ദിവസം കഴിയുംതോറും മഞ്ജുവിന് സൗന്ദര്യം കൂടി വരുന്നു എന്നാണ് ഈ ഫോട്ടോ കണ്ട് പ്രേക്ഷകർ അഭിപ്രായം പറയുന്നത്. നിമിഷനേരം കൊണ്ടാണ് നടിയുടെ ഈ ഫോട്ടോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത്. നേരത്തെ തന്റെ കിടിലൻ ഫോട്ടോസ് പങ്കുവെച്ചുകൊണ്ട് മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.