ഷൂട്ടിങ്ങിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

160

മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

Advertisements

കഴിഞ്ഞ ദിവസം ആനന്ദ് ടിവി അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് നടി മഞ്ജുവായിരുന്നു. ഇതിന്റെ വീഡിയോയും പുറത്തുവന്നു. ഇങ്ങനെയുള്ള അവാര്‍ഡ് നിശകളും യാത്രകളുമൊക്കെ തന്നെ സംബന്ധിച്ച് ഒരുപാട് സന്തോഷം തരുന്ന കാര്യമാണെന്ന് വേദിയില്‍ വെച്ച് നടി പറഞ്ഞു.

നമുക്ക് ഇഷ്ടമുള്ള, നമ്മളെ സ്നേഹിക്കുന്ന, നമ്മള്‍ ആരാധനാപാത്രമായി കാണുന്ന കലാകാരന്‍മാരോടൊപ്പം വേദി പങ്കിടാനുള്ള അവസരം കൂടിയാണല്ലോ ലഭിക്കുന്നത്. ആത്മാര്‍ത്ഥമായിട്ട് നമ്മള്‍ ചെയ്ത ജോലിക്ക് അനുമോദനം കിട്ടുക, പ്രേക്ഷകരുടെ സ്നേഹം നേരിട്ട് അനുഭവിക്കുക അതിനൊക്കെ അവസരം കിട്ടുന്നത് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലാണ് താരം കൂട്ടിച്ചേര്‍ത്തു.

താന്‍ നിറഞ്ഞമനസോടെയാണ് ഇവിടെ നില്‍ക്കുന്നതെന്നും മഞ്ജു പറഞ്ഞു. ഇതിനിടെയാണ് ജ്യുവല്‍ മഞ്ജുവിന്റെ കയ്യിലെ മുറിവ് കണ്ടത്. കൈക്ക് ഇതെന്ത് പറ്റിയെന്ന് ജ്യുവല്‍ ചോദിച്ചപ്പോള്‍, ഷൂട്ടിഗിനിടെ ചെറിയൊരു പരിക്ക് പറ്റിയതാണെന്ന് നടി പറഞ്ഞു.

അതിലും വലിയ പരിക്കുകളൊക്കെ പറ്റിയിട്ടുള്ള സഹപ്രവര്‍ത്തകരാണ് ഇവിടെയുള്ളത്. ഇത് വളരെ ചെറിയ പരിക്കാണ്. രണ്ടാഴ്ച ഇതിട്ടിരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത് കൊണ്ട് ഇട്ടതാണെന്നായിരുന്നു താരം പറഞ്ഞത്.

അതേസമയം വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

 

 

Advertisement