ധനുഷിന്റെ അസുരനില്‍ നായികയായി മഞ്ജു വാര്യര്‍; അത്ഭുത പ്രതിഭയില്‍ നിന്ന് പഠിക്കാനായി കാത്തിരിക്കുന്നുവെന്ന് നടന്‍

80

കൊച്ചി: മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍ തമിഴിലേക്ക്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘അസുരന്‍’ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് മഞ്ജു തമിഴ് സിനിമയിലേക്ക് ചുവടു വയ്ക്കുന്നത്.

Advertisements

നായകന്‍ ധനുഷ് ആണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പിന്നീട് മഞ്ജു ഫേസ്ബുക്കില്‍ ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

എവര്‍ഗ്രീന്‍ മഞ്ജുവാര്യര്‍ അസുരനില്‍ പ്രധാന വേഷത്തിലെത്തുന്നു. മഞ്ജുവിനൊപ്പം സ്‌ക്രീന്‍ പങ്കുവെയ്ക്കാനും അത്ഭുതപ്പെടുത്തുന്ന പ്രതിഭയില്‍ നിന്നും പഠിക്കാനും ആവേശത്തോടെ കാത്തിരിക്കുന്നു, എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്.

‘വട ചെന്നൈ’യുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് വെട്രിമാരനൊപ്പം ‘അസുരന്‍’ എന്ന പുതിയ ചിത്രത്തില്‍ കൈകോര്‍ക്കുന്ന കാര്യം ധനുഷ് അനൗണ്‍സ് ചെയ്തത്.

ജനുവരി 26 ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ധനുഷ് പറയുന്നു. തമിഴ് നോവലായ ‘വേട്‌ക്കൈ’ എന്ന തമിഴ് നോവലിന്റെ സിനിമാ ആവിഷ്‌കാരമാണ് ‘അസുരന്‍’ എന്നു റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്തിടെ റിലീസ് ചെയ്തിരുന്നു.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Advertisement