വട്ടപ്പൊട്ടും തൊട്ട് മുല്ലപ്പൂവും ചൂടി കൂടുതല്‍ ചെറുപ്പമായി ധനുഷിനോട് ചേര്‍ന്ന് നില്‍ക്കുന്ന മഞ്ജു വാര്യര്‍! അസുരനില്‍ മഞ്ജുന്റെത് കിടുക്കാച്ചി കഥാപാത്രം

11

വെട്രിമാരന്‍-ധനുഷ് ഹിറ്റ് കോമ്പോ ഒന്നിക്കുന്ന അസുരന്റെ ഷൂട്ടിംഗ് ഇന്ന് തുടങ്ങും. ധനുഷ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മഞ്ജു വാര്യരുടെ അരങ്ങേറ്റ ചിത്രം കൂടിയായ അസുരനിലെ ഇരുവരുടെയും ഫസ്റ്റ് ലുക്കും ധനുഷ് പുറത്തുവിട്ടു. വട്ടപ്പൊട്ടും തൊട്ട് മുല്ലപ്പൂവും ചൂടി ധനുഷിനോട് ചേര്‍ന്ന് നില്‍ക്കുന്ന മഞ്ജു കൂടുതല്‍ ചെറുപ്പമായെന്നാണ് ആരാധകര്‍ പറയുന്നത്.

Advertisements

പൊല്ലാതവന്‍, ആടുകളം, വടചെന്നൈ, എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരന്‍-ധനുഷ ജോഡി ഒന്നിക്കുന്ന ചിത്രമാണ് അസുരന്‍. വി ക്രീയേഷന്റെ ബാനറില്‍ കലൈപുലി എസ് തനു നിര്‍മ്മിക്കുന്ന ചിത്രം പ്രതികാരത്തിന്റെ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്.

എ.ആര്‍ റഹമാന്റെ അനന്തിരവനും സംഗീത സംവിധായകനുമായ ജി.വി പ്രകാശ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത്. സാമൂഹിക വ്യവസ്ഥയോട് കലഹിക്കുന്ന കാമ്പുള്ള സിനിമകള്‍ സമ്മാനിച്ച വെട്രിമാരന്‍-ധനുഷ് ടീം ഒരിക്കല്‍ കൂടി ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയിലാണ്.

അതേ സമയം മഞ്ജു വാര്യര്‍ തമിഴ് താരം ധനുഷിനൊപ്പം പ്രധാന വേഷത്തിലെത്തുന്ന ചിത്രം അസുരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ധനുഷാണ് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്റെ ചിത്രീകരണം ഈമാസം 26ന് ആരംഭിക്കും. മഞ്ജു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് ധനുഷ് നേരത്തെ വ്യക്തമാക്കിയിരുന്നു.

വടചെന്നൈയുടെ രണ്ടാംഭാഗത്തിന് മുന്നോടിയായാണ് ധനുഷ്-വെട്രിമാരന്‍ ടീം അസുരനു വേണ്ടി ഒന്നിക്കുന്നത്. ധനുഷിന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ആടുകളം സംവിധാനം ചെയ്തതും വെട്രിമാരനായിരുന്നു. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം വെട്രിമാരന്‍ ചിത്രത്തിലൂടെയാണ് എന്നത് പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

Advertisement