മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.
പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.
ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. സിനിമയിലേക്കുള്ള രണ്ടാം വരവ് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ലെന്നും അതെല്ലാം വിധിയാണ് എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.
ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ആദ്യ ഭര്‍ത്താവിനെ കുറിച്ചും ദിലീപ് ഇതുവരെ തുറന്നുസംസാരിച്ചിട്ടില്ല. സ്വകാര്യ ജീവിതം പരസ്യമാക്കാന്‍ താരം ഒരിക്കലുംശ്രമിച്ചിട്ടില്ല.
മഞ്ജുവിന് ഇപ്പോള്‍ തുണിവ്, ആയിഷാ എന്നീ ചിത്രങ്ങളുടെ വിജയത്തിലാണ് ആശ്വാസം കണ്ടെത്തുന്നത്. ശോഭന, ഉര്‍വശി, രേവതി, സുഹാസിനി എന്നീ നടിമാരെല്ലാം എന്റെ മനസില്‍ ഏറ്റവും ഉന്നതമായ സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകളാണെന്നുംതനിക്ക് ആ സീനിയര്‍ താരങ്ങളോട് അസൂയ തോന്നേണ്ട ആവശ്യമില്ലെന്നും മഞ്ജു പറയുന്നു.
രണ്ടാം വരവില്‍ എല്ലാ സിനിമകളും ഇഷ്ടപ്പെട്ട് ചെയ്തതാണ്. ഒരു സിനിമയുടെ ക്വാളിറ്റി കഴിഞ്ഞേ പ്രതിഫലം നോക്കൂ. വ്യക്തിപരമായ ചോദ്യങ്ങള്‍ ഭയന്ന് ഇന്റര്‍വ്യു ഒഴിവാക്കിയിട്ടില്ല. എന്നോട് ആരും വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാറില്ല. ആ ഒരു സന്‍മനസ് ആളുകള്‍ എന്നോട് കാണിക്കാറുണ്ടെന്നും മഞ്ജു പറയുന്നു.
ALSO READ- ‘ആര്യയുടെ വിവാഹം പള്ളിയില്‍ വെച്ച്’; രഹസ്യ വിവാഹത്തെ കുറിച്ച് താരത്തിന്റെ സുഹൃത്തുക്കള്‍
‘തന്റെ വിവാഹം കഴിഞ്ഞ സമയത്താണ് മാധവിക്കുട്ടിയെ കാണാന്‍ ഒരു അവസരം ലഭിക്കുന്നത്. തന്നെ കാണണമെന്ന ആഗ്രഹം അവര്‍ പറഞ്ഞിരുന്നു. കാണാന്‍ സാധിക്കുമെന്ന് പോലും ഒരിക്കലും വിചാരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. ‘
‘മാധവിക്കുട്ടിയെ കാണാന്‍ പോയത് വലിയ സന്തോഷത്തിലാണ്. തന്നെ കണ്ടതും വളരെ സ്‌നേഹത്തോടെ വന്ന് ഒരുപാട് നേരം സംസാരിച്ചു. ഊണൊക്കെ കഴിച്ചിരുന്നു. കണ്ണെഴുതി പൊട്ടും തൊട്ട് സിനിമയിലെ പ്രകടനത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ച സമയത്ത് മാധവിക്കുട്ടി ഒരു ബൊക്കെയും നീര്‍മാതളം പൂത്തകാലം എന്ന ബുക്കും സമ്മാനമായി തന്നുവെന്നും മഞ്ജു പറയുന്നു.’