മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ഒടിയന്‍ മികച്ച പ്രതികരണം നെടയൂകയാണ്. ചിത്രത്തിലെ മഞ്ജു വാര്യരുടെ കുറച്ച് കഞ്ഞി എടുക്കട്ടെ എന്ന ഡയലോഗ് ട്രോളന്മാര് ഏറെ ആഘോഷിച്ച ഒന്നായിരുന്നു. ട്രോളുകളും തഗ്ഗ് ലൈഫ് വീഡിയോയും ചിത്രത്തിലെ രംഗത്തിനൊപ്പം തന്നെ വൈറലായിരുന്നു.
ഒരു ഓണ്‍ലൈന്‍ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് മഞ്ജു തുറന്നു പറയുന്നു. ആ കഞ്ഞി വിളമ്ബല്‍ തനിക്കേറെ കാത്തിരുന്ന ഒരു തഗ്ഗ് ലൈഫാണെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ‘ ആറ്റ് നോറ്റു കിട്ടിയ തഗ്ഗ് ലൈഫാണ് ഞാന്‍ അത് ആഘോഷിക്കും’ എന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി.
മാണിക്യാ കുറച്ച് കഞ്ഞിയെടുക്കട്ടേ…?’ ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച മാണിക്യനോട് മഞ്ജു വാര്യരുടെ പ്രഭ ചോദിക്കുന്ന ഡയലോഗാണിത്.
സന്ദര്‍ഭത്തിന് വിപരീതമായ ഡയലോഗ് ആണിതെന്നായിരുന്നു പരക്കെയുണ്ടായ വിമര്‍ശനം. എന്നാല്‍, ഈ ട്രോളിനെയെല്ലാം ഏറ്റെടുത്തിരിക്കുകയാണ് മഞ്ജു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഈ ഡയലോഗിനെ കുറിച്ച് പറയുന്നത്.
എനിക്ക് ആറ്റുനോറ്റ് കിട്ടിയ ഒരു തഗ് ലൈഫാണിതെന്നും ഇത് ഞാന്‍ പൊളിക്കുമെന്നുമാണ് മഞ്ജു പറയുന്നത്. മോഹന്‍ലാല്‍ പറഞ്ഞത് പോലെ ഒരു പാവം കൊച്ചു സിനിമയാണ് ഒടിയനെന്നാണ് മഞ്ജുവിന്റെ പക്ഷം.
മഞ്ജുവിന്റെ വാക്കുകള്‍:
ശക്തമായ കഥാപാത്രമാണ് ഒടിയനിലേത്. പ്രഭ എന്ന കഥാപാത്രത്തിന് ഡയലോഗ് കുറവാണെങ്കിലും ശക്തമായ വാക്കുകളാണ് പറയുന്നത്. അതിന് നന്ദി പറയേണ്ടത് ശ്രീകുമാര്‍ സാറിനും തിരക്കഥാകൃത്ത് ഹരി സാറിനുമാണ്.
ഒരു സിനിമ കാണുമ്പോള്‍ ആര്‍ക്കാണെങ്കിലും ഒരു അഭിരുചിയുണ്ടാകും. അതിനനുസരിച്ച് അഭിപ്രായം ഉണ്ടാകും. അതിനെ പൂര്‍ണമായും മാനിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതില്‍ നിന്ന് നമുക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
കുറച്ച് കഞ്ഞിയെടുക്കട്ടെ മാണിക്യാ…എന്ന ഡയലോഗിന് കിട്ടിയ ട്രോള്‍ ആസ്വദിച്ചു. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചത് എന്നെക്കുറിച്ചുള്ള ട്രോള്‍ ആണ്. എന്നോട് പലരും ഇക്കാര്യം പറഞ്ഞപ്പോള്‍ എനിക്ക് ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫ് ആണ്. ഞാന്‍ പൊളിക്കും എന്നാണ് മറുപടി നല്‍കിയത്. ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നു. ഞാന്‍ ശരിക്കും ആസ്വദിച്ചു.
സാധാരണ സിനിമ കാണുമ്പോള്‍ ആ ഡയലോഗിന് കുഴപ്പം തോന്നില്ല. എന്നാല്‍ ആ ഭാഗം മാത്രം കട്ട് ചെയ്ത് എഡിറ്റ് ചെയ്തപ്പോഴാണ് അര്‍ത്ഥം മാറിയത്. അപാര സെന്‍സ് ഓഫ് ഹ്യൂമര്‍ ഉള്ള ആള്‍ക്കേ ഇങ്ങനെ ട്രോള്‍ ഉണ്ടാക്കാന്‍ കഴിയൂ. ഇപ്പോള്‍ വീട്ടില്‍ വരുന്നവരോടൊക്കെ ചായ എടുക്കട്ടെ എന്നല്ല, കഞ്ഞി എടുക്കട്ടെ എന്നാണ് ചോദിക്കുന്നത്.
ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ഇറങ്ങിയ ഒടിയന്‍ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ വിജയമായി ഒടിയന്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.