വായില്‍ നിന്ന് ചുവന്ന പതവരുത്തും; മരിച്ചുപോയെന്ന് പറഞ്ഞ് കരഞ്ഞ് ആളെ വിളിച്ചുകൂട്ടും; ഒടുവില്‍ അടികിട്ടിയതോടെ ആ പരിപാടി നിര്‍ത്തിയെന്ന് മഞ്ജു

1215

എക്കാലത്തേയും മലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്രാറായ മഞ്ജുവിന് ആരാധകര്‍ ഏറെയാണ്. വിവാഹശേഷം സിനിമയില്‍ നിന്നും പോയ മഞ്ജു തിരിച്ച് വരവ് ഗംഭീരമാക്കുകയായിരുന്നു. ഹൗ ഓള്‍ഡ് ആര്‍ യൂ സിനിമയില്‍ നിന്നും തുടങ്ങിയ ജൈത്രയാത്ര തമിഴില്‍ സിനിമാലോകത്ത് വരെ എത്തി നില്‍ക്കുന്നു. തല അജിത്തിന്റെ അടുത്ത ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തിലാണ് മഞ്ജു എത്തുന്നത്.

അതേസമയം, കുട്ടിക്കാലത്തെ തന്റെ കുസൃതികള്‍ ഓര്‍മ്മിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. ഫ്ളവേഴ്സ് ഒരുകോടിയില്‍ അതിഥിയായെത്തുമ്പോഴായിരുന്നു മഞ്ജു തന്റേയും ചേട്ടന്‍ മധു വാര്യരുടേയും വികൃതി കഥ പറഞ്ഞത്.

Advertisements

വായിലിട്ട് വെറ്റില ചതച്ച് ചുവന്ന കളര്‍ വരുത്തി നിലത്ത്കിടന്ന് മറ്റുള്ളവരെ പറ്റിക്കുമായിരുന്നു അന്ന്. നാല് വയസുള്ളപ്പോഴായിരുന്നു ഇത്. മഞ്ജു മാത്രമല്ല ചേട്ടനും ഇതില്‍ കൂട്ടാളിയായിരുന്നു. രണ്ടുനില വീട്ടിലായിരുന്നു അന്ന് മഞ്ജു താമസിച്ചിരുന്നത്. റോഡിന് തൊട്ടടുത്താ യൊരു വരാന്തയുണ്ടായിരുന്നു. അച്ഛനും അമ്മയുമൊക്കെ കാണാതെ എങ്ങനൊക്കെ യോ ആയാണ് വെറ്റില മുറുക്കുന്നത്. അങ്ങനെ ചുവന്ന വെള്ളം വരുമല്ലോ. അതുവെച്ചാണ് ആളുകളെ പേടിപ്പിച്ചിരുന്നതെന്ന് മഞ്ജു പറയുന്നു.

ALSO READ- ‘അയാള്‍ അമൃതാഞ്ജന്‍ എന്തിയേ എന്ന് ചോദിച്ചു, എന്റേലില്ലെന്ന് ഞാനും പറഞ്ഞു’; പിന്നെയാണ് പുള്ളി ധര്‍മ്മജനെയാണ് ചോദിക്കുന്നത് എന്ന് മനസിലായത്; ചിരിപ്പിച്ച് പിഷാരടി

‘ചുവന്ന വെള്ളം വായില്‍ നിന്നും വരുന്നത് കാണിച്ച് മരിച്ച് പോയെന്ന് പറഞ്ഞ് ആളുകളെ പേടിപ്പിക്കാമെ ന്നായിരുന്നു കരുതിയത്. ഞാനോ ചേട്ടനോ ഞങ്ങളിലാരാണ് കിടന്നതെന്നോര്‍മ്മയില്ല. ഒരാള്‍ കിടക്കുമ്പോള്‍ മറ്റേയാള്‍ ഉച്ചത്തില്‍ കരയണം. ചിലരൊക്കെ അത് കണ്ടാലും മൈന്‍ഡ് ചെയ്യാതെ പോവും. പറ്റിപ്പാണെന്ന് മനസിലാവും. അമ്മയുടെ കൈയ്യില്‍ നിന്നും നല്ല അടി കിട്ടിയതോടെയാണ് ഞങ്ങള്‍ ആ പരിപാടി നിര്‍ത്തി’- എന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

അതേസമയം, കുട്ടിക്കാലത്ത് വീട്ടിലെ പഠിപ്പിസ്റ്റായിരുന്നതിനാല്‍ മഞ്ജു തനിക്ക് വലിയ പാരയായിരുന്നതിനെക്കുറിച്ച് മധു വാര്യര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലയിലും പഠനത്തിലുമെല്ലാം മഞ്ജു മുന്നിലായിരുന്നു. പരീക്ഷയുടെ പേപ്പുറുകളൊക്കെ കിട്ടിയാല്‍ മഞ്ജു എല്ലാത്തിലും മുന്നിലായിരിക്കും. അതേക്കുറിച്ച് പറഞ്ഞാണ് അച്ഛനും അമ്മയുമൊക്കെ കളിയാക്കിയിരുന്നതെന്നും നിനക്ക് അവളെ കണ്ടുപഠിച്ചൂടെയെന്ന ഡയലോഗും കേട്ടിട്ടുണ്ടെന്നുമാണ് മധുവിന്റെ വാക്കുകള്‍.

ALSO READ-ബോഡിഗാര്‍ഡില്‍ ദിലീപിന്റെ നായിക ആവേണ്ടിയിരുന്നത് ശ്യാമിലി; ഒടുവില്‍ ദിലീപ് നിര്‍ദേശിച്ചത് നയന്‍താരയെ; സിനിമയുടെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ

ഇതിനിടെ, കുട്ടിക്കാലത്ത് ചേട്ടന്‍ സൈനിക സ്‌കൂളില്‍ പഠിക്കാനായി പോയിരുന്ന കാലത്ത് തനിക്ക് വലിയ മിസ്സിംഗായിരുന്നുവെന്ന് മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ഇടയ്ക്കിടയ്ക്ക് ചേട്ടനെ കാണാനായി പോവാറുണ്ടായിരുന്നു. ആ യാത്രകളൊക്കെ എപ്പോഴും ഓര്‍ത്തിരിക്കുന്ന താണെന്നുമായിരുന്നു താരം പറഞ്ഞത്. അഭിനയത്തില്‍ അരങ്ങേറിയപ്പോഴും ചേട്ടന്റെ ലക്ഷ്യം സംവിധാനമായിരുന്നുവെന്നും മഞ്ജു തുറന്നുപറയുകയാണ്.

Advertisement