നിങ്ങള്‍ എവിടെയാണോ? അവിടെയാണ് എല്ലാവരും;സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് താരം മഞ്ജു വാര്യര്‍

254

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Advertisements

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ പുതിയ ചിത്രമായ ആയിഷയിലെ പാട്ടിലെ മഞ്ജുവിന്റെ ഡാന്‍സ് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍ ഒന്നടങ്കം.

ALSO READ- താന്‍ ആരുടെയും വീട്ടില്‍ പോയി പ്രശ്‌നമുണ്ടാക്കിയിട്ടില്ല; എന്നിട്ടും അവര്‍ വേ ട്ടയാടുന്നു, കൂലിക്ക് എഴുതിപ്പിക്കുന്നു, മനസ് തുറന്ന് ഭാവന

ഇപ്പോഴിതാ ചില രസകരമായ വീഡിയോകള്‍ താരംപ്രേക്ഷകര്‍ക്ക് വേണ്ടി പങ്കുവെക്കുകയാണ്. ഫലസ്തീനിയിലെ തിരക്കേറിയ വീഥികളില്‍ ജനങ്ങള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. അവതാരകനും നടനുമായ മിഥുന്‍ രമേശാണ് ഈ ഒരു വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

നിങ്ങള്‍ എവിടെയാണ് എല്ലാവരും അവിടെയാണ് എന്നാണ് മിഥുന്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ചിലര്‍ മഞ്ജു ഇന്‍ ബേത്‌ലെഹം എന്നൊരു അടിക്കുറിപ്പും മറ്റൊരു വീഡിയോയ്ക്ക് നല്‍കിയിട്ടുണ്ട് മിഥുന്‍. വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയാണ്.

ALSO READ- മമ്മൂട്ടിയൊക്കെ ലക്ഷങ്ങള്‍ ചെലവഴിക്കും ആരും അറിയാതെ; എന്നാല്‍, സുരേഷ് ഗോപി ഇവരില്‍ നിന്നൊക്കെ വ്യത്യസ്തന്‍; തുറന്നടിച്ച് കൊല്ലം തുളസി

നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ രസകരമായ കമന്റുകളുമായി എത്തിയിരിക്കുന്നത്. അഭിരാമി എത്തിയത് ആരെ തേടിയാണ് നിരഞ്ജനെ തേടിയോ അതോ ഡെന്നിസിനെ തേടിയോ എന്നൊക്കെയാണ് ആളുകള്‍ ചോദിക്കുന്നത്. വീണ്ടും അഭിരാമിയെ ഓര്‍മിക്കുന്നു എന്നാണ് പലരും കമന്റായി നല്‍കിയിരിക്കുന്നത്.

Advertisement