മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസറായി മാത്രം തീരേണ്ട ജീവിതം; വഴിത്തിരിവായത് പകരക്കാരി ആയി എത്തിയ ആ നിമിഷം; ജീവിതകഥ പറഞ്ഞ് മഞ്ജു

808

സിനിമാ-ടെലിവിഷൻ രംഗങ്ങളുടെ പ്രശസ്തിയും പണവും ആരേയും മോഹിപ്പിക്കുന്നതാണ്. അപൂർവം ഭാഗ്യമുള്ളവർക്ക് മാത്രമാണ് ഈ മേഖലകളിൽ ശോഭിക്കാനും സെലിബ്രിറ്റ് സ്റ്റാറ്റസിലേക്ക് ഉയരാനും സാധിക്കാറുള്ളത്. ഭാഗ്യപരീക്ഷണവുമായി എത്തുന്ന ഭൂരിപക്ഷം പേരും പിന്മാറുകയാണ് പതിവ്. കഴിവിനൊപ്പം ഭാഗ്യവും ചേരുമ്പോഴാണ് ഏറ്റവുമധികം വരുമാനം കിട്ടുന്ന ഈ മേഖലകളിൽ പിടിച്ചുനിൽക്കാനാവുക.

ഭാഗ്യക്കേടുപോലെ തന്നെ അപ്രതീക്ഷിതമായി ഭാഗ്യവും പലരേയും തേടിയെത്താറുണ്ട്. ഇത്തരത്തിൽ ഒരിക്കലും വിചാരിക്കാതെ സെലിബ്രിറ്റി സ്ഥാനത്തേക്ക് ഉയരുന്നതും പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നതും എല്ലാം അപ്രതീക്ഷിതം തന്നെ. ഇത്തരത്തിൽ ആരുമറിയാതെ പോകുമായിരുന്ന താൻ സെലിബ്രിറ്റി ആയി ഉയർന്ന കഥപറയുകയാണ് സിനിമാ-സീരിയൽ താരം മഞ്ജു വീജേഷ്.

Advertisements

ഭാഗ്യ നിമിഷങ്ങൾ കൊണ്ട് ആരും അറിയാതിരുന്ന ജീവിതം വഴിമാറി പോയെന്നാണും ജീവിതത്തിൽ ഉണ്ടാക്കിയ ആ നിമിഷത്തെ കുറിച്ച് പറയുമാണ് കോമഡി താരം കൂടിയായ മഞ്ജു.

കോമഡി സ്റ്റാർസ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയിലൂടെയാണ് മഞ്ജു സുപരിചിതയായത്. ടൈമിംഗിലുള്ള കോമഡിയാണ് മഞ്ജുവിന്റെ പ്രത്യേകത. മനോജ് ഗിന്നസിന്റെ കൂടെയുള്ള സ്‌കിറ്റുകളിലൂടെയാണ് സ്‌റ്റേജിൽ മഞ്ജു കഴിവ് തെളിയിച്ചത്.

ALSO READ- സനാതനധർമ്മം, മാങ്ങക്കൊല, ടോക്‌സിക് വുമൺ; ധന്യയെ ജയിപ്പിക്കാനായി എന്നെ പുറത്താക്കാൻ നോക്കി; ലക്ഷ്മിപ്രിയയോട് കയർത്ത് റിയാസ്

മഞ്ജു പിന്നീട് ടെലിസ്‌ക്രീനിൽ നിന്നും സിനിമയിലെത്തുകയും ചെയ്തു. ആദ്യ സിനിമ കുഞ്ഞനന്തന്റെ കട ആയിരുന്നു, ശേഷം സലിം കുമാർ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കേകുമാറാകണം, ഇത് താൻടാ പോലീസ്, പ്രേമ സൂത്രം തുടങ്ങിയ ചിത്രങ്ങളിൽ മഞ്ജു അഭിനയിച്ചു.

സ്‌കൂൾ പഠന കാലത്ത് തന്നെ സ്റ്റേജ് ആർട്ടിസ്റ്റായി പേരെടുത്തയാളാണ് മഞ്ജു. കോളേജ് പഠന കാലത്ത് ഇരുപതോളം സംഗീത ആൽബങ്ങളിലും, ടെലി ഫിലിമുകളിലും അഭിനയിച്ചിരുന്നു. ശേഷം മനോജ് ഗിന്നസിന്റെ ട്രൂപ്പിലെ ഡാൻസർ ആയിട്ടെത്തിയ മഞ്ജു പിന്നീട് ഡാൻസറായി തന്നെ തുടരുകയായിരുന്നു.

ഇതിനിടെയാണ് ഒരു ദിവസം മനോജിന്റെ സ്‌കിറ്റിൽ അഭിനയിക്കേണ്ട ഒരു നടി എത്താതെ പോകുകയും ആ സമയത്ത് വളരെ അപ്രതീക്ഷിതമായി മഞ്ജുവിനെ അഭിനയിപ്പിക്കുകയും ചെയ്തത്. ഇത്തരത്തിൽ അപ്രതീക്ഷിതമായി പകരക്കാരിയുടെ വേഷമാടേണ്ടി വന്നെങ്കിലും ഒട്ടും പകയ്ക്കാതെ ആ സ്‌കിറ്റ് മഞ്ജു വളരെ ഗംഭീരമായി കൈകാര്യം ചെയ്തു. ഇതോടെ മഞ്ജു സ്ഥിരം അഭിനേതാവായി ഉയരുകയായിരുന്നു.

പിന്നീട് മഞ്ജുവിന് കൂടുതൽ അവസരങ്ങളെയത്തി. ഏഷ്യനെറ്റിലെ കോമഡി സ്റ്റാറിൽ മഞ്ജു മെയിൻ ആർട്ടിസ്റ്റായി മാറിയതും ഇങ്ങനെ തന്നെ. തുടർന്ന് സീരിയൽ, സിനിമ എന്നിങ്ങനെ ജീവിതം മാറി മറിയുകയായിരുന്നു, മഞ്ജുവിന് എല്ലാ പിന്തുണയും സപ്പോർട്ടും നൽകി ഭർത്താവ് വിജേഷും കൂടെയുണ്ട്. ഇവർക്ക് ഒരു മകളുമുണ്ട്,

ALSO READ- എനിക്ക് എന്റെ അച്ഛൻ ആരാണെന്നും എവിടെയാണെന്നും അറിയണം, അദ്ദേഹത്തെ കാണണം എന്നും ഉണ്ടായിരുന്നു, ഞാൻ ഒരു പരസ്യം കൊടുത്തു, പിന്നെ സംഭവിച്ചത് ഇങ്ങനെ: ഐശ്വര്യ ഭാസ്‌കർ

സന്മനസ്സുള്ളവർക്ക് സമാധാനം എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ സജീവമായ മഞ്ജു പിന്നീടങ്ങോട്ട് നിരവധി ടെലിവിഷൻ പരിപാടികളിലെത്തി. ആടാം പാടാം, കളിയും ചിരിയും, മറിമായം, തുടങ്ങിയ പരിപാടികളിൽ കൂടി കൂടുതൽ ജനശ്രദ്ധ നേടി.

അല്ലിയാമ്പൽ എന്ന ഹിറ്റ് സീരിയലിൽ വളരെ മികച്ച ഒരു വേഷം മഞ്ജു ചെയ്തിരുന്നു, വില്ലത്തി വേഷങ്ങളിലും മഞ്ജു തന്റെ കഴിവ് തെളിച്ചിരുന്നു, ഇപ്പോൾ സീ കേരളത്തിലെ ഹിറ്റ് സീരിയൽ ആയ ‘കൈയെത്തും ദൂരത്ത്’ കുടുംബവിളക്ക് എന്നിവയിലും നല്ല വേഷം ചെയ്തുവരികയാണ്.

പുനലൂരുകാരിയായ മഞ്ജു ഇപ്പോൾ എറണാകുളം തൈക്കുടം എന്ന സ്ഥലത്ത് താമസമാക്കിയിരിക്കുകയാണ്. കൂടാതെ ഇവർക്ക് ഇപ്പോൾ സ്വന്തമായി ഒരു നൃത്ത ട്രൂപ്പും ഉണ്ട്. കൂടാതെ ഭർത്താവ് വിജേഷിന്റെ നേതൃത്വത്തിൽ പല പ്രമുഖ കലാകാരൻമാരെയും ഉൾപ്പെടുത്തികൊണ്ട് കൊച്ചിൻ വിസ്മയ എന്ന സ്വന്തം സമിതിയിൽ പ്രോഗ്രാമുകൾ ചെയ്തുവരികയാണ്. ഇവർ ഇതിനോടകം നിരവധി വിദേശ പരിപാടികളും ചെയ്തു.

Advertisement