ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
ഇന്ന് സിനിമയില്‍ മാത്രമല്ല സമൂഹമാധ്യമങ്ങളിലെല്ലാം സജീവമാണ് മഞ്ജു. സിനിമയില്‍ ചുരുക്കം ചിലരുമായ വളരെ നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്നയാളാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് മഞ്ജു പങ്കുവെച്ച ഒരു ചിത്രമാണ്.
തന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ സംയുക്ത വര്‍മ്മയ്ക്കും ഭാവനയ്ക്കുമൊപ്പമുള്ള ചിത്രമാണ് മഞ്ജു പങ്കുവെച്ചത്. കുടുംബം പോലെയുള്ള സുഹൃത്തുക്കള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു താരം ചിത്രം പങ്കുവെച്ചത്.
ചിത്രം പങ്കുവെച്ച് നിമിഷം നേരം കൊണ്ടാണ് വൈറലായത്. നിരവധി പേരാണ് ചിത്രത്തിന് താഴം പ്രതികരിച്ചത്. സ്ത്രീശക്തിയുടെ സുന്ദരമായ മുഖങ്ങള്‍ എന്നും ഈ സൗഹൃദം എന്നും നിലനില്‍ക്കട്ടെ എന്നും തുടങ്ങി നിരവദി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.