ഇടയ്ക്ക് ഒരിടവേള ഉണ്ടായെങ്കിലും ഇരുപത്തിയഞ്ച് വര്‍ഷത്തില്‍ ഏറെയായി മലയാളത്തിന്റെ വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുന്ന മലയാള സിനിമയുടെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് അര്‍ഹയായ നടിയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനെ മലയാളി പ്രേക്ഷകരുടെ മനസിലെ പ്രിയനടി ആക്കിയിരിക്കുന്നുതിന് പിന്നല്‍ നിരവധി സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തന്നെയാണ്.
ആദ്യ വരവില്‍ നിരവധി കരുത്തുറ്റ വേഷങ്ങള്‍ മലയാളത്തില്‍ ചെയ്ത മഞ്ജു വാര്യര്‍ നടന്‍ ദിലീപും ആയുള്ള വിവാഹത്തോടെ സിനിമ വിടുകയും എന്നാല്‍ 14 വര്‍ഷത്തിന് ശേഷം വിവാഹ മോചനം നേടി ശക്തമായി തിരിച്ചു വരികയും ചെയ്തിരുന്നു.
സൂപ്പര്‍താരങ്ങളക്ക് പുറമേ യുവതാരങ്ങള്‍ക്ക് ഒപ്പവും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്യുന്ന മഞ്ജു വാര്യര്‍ മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും താരം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. തുനിവും ആയിഷയുമാണ് താരത്തിന്റെ അവസാനമായി തിയേറ്ററിലെത്തിയ ചിത്രം.
ഇപ്പോഴിതാ മഞ്ജു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്. കൈയ്യില്‍ ഒരു ബിസ്‌കറ്റും പിടിച്ച് ചായ കുടിക്കുന്ന ചിത്രമാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നുള്ള ചിത്രങ്ങളാണിത്.
ഇതുകൂടാതെ രാജസ്ഥാനിലെ വഴിയോരങ്ങളിലെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. സുഹൃത്ത് ബിനീഷ് ചന്ദ്രനാണ് താരത്തിന് ചിത്രങ്ങളെടുത്ത് കൊടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് കമന്റുമായി എത്തിയത്.