വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.
നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്. പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് മഞ്ജു വിവാഹ മോചനം നേടി.
ഇതിന് പിന്നാലെ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോള്‍ തമിഴില്‍ രജനികാന്തിനൊപ്പമുള്ള ഒരു ചിത്രത്തിന്റെ തിരക്കിലാണ് താരം. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
അഭിനയം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് അത് താന്‍ എടുക്കുന്ന തീരുമാനമല്ലെന്നും പ്രേക്ഷകര്‍ക്കെല്ലാം മടുക്കുമ്പോള്‍ അഭിനയം ഉപേക്ഷിച്ചേ മതിയാവൂ എന്നും തനിക്ക് ഇപ്പോള്‍ അഭിനയം ഉപേക്ഷിക്കാന്‍ ആഗ്രഹമില്ലെന്നുമായിരുന്നു താരത്തിന്റെ മറുപടി.
നിലവില്‍ തന്റെ പേരില്‍ മൂന്ന് ലോണുകളുണ്ട്. എന്നാല്‍ ഒത്തിരി പണം ഉണ്ടായിട്ടും കാര്യമില്ലെന്നും കുറേ പണം ഉണ്ടായാല്‍ സമാധാനമുണ്ടാവുമെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാല്‍ അതിനോട് താന്‍ യോജിക്കുന്നില്ലെന്നംു ഓരോ ദിവസം അവസാനിക്കുമ്പോഴും സുഖമായി ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യം ചെയ്തവരെന്നും മഞ്ജു പറയുന്നു.