സീൻ പറഞ്ഞു കൊടുത്തപ്പോൾ കേട്ടതായി നടിച്ചില്ല; എന്നാൽ സ്റ്റാർട്ട് പറഞ്ഞപ്പോൾ മഞ്ജു ഞെട്ടിച്ചു; ആ പരകായ പ്രവേശം മറ്റൊരു നടിയിലും ഇതുവരെ കണ്ടിട്ടില്ല: സംവിധായകൻ കമൽ

7165

സൂപ്പർതാരങ്ങളേയും യുവനിരയേയും പുതുമുഖങ്ങളേയും ഒക്കെ വെച്ച് നരവധി സൂപ്പർഹിറ്റ് മലയാള സിനിമകൾ ഒരുക്കിയ സംവിധായകനാണ് കമൽ. താരരാജാക്കൻമാരയ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സൂപ്പർതാരങ്ങളായ ജയറാമിന്റെയും ദിലീപിന്റെയും ഒക്കെ കരിയർ ബെസ്റ്റ് സിനിമകൾ എടുത്താൽ അതിൽ കമൽ ഒരുക്കിയ സിനിമകൾ മുൻപന്തിയിലായിരുക്കും.

മോഹൻലാലിനെ നായകനാക്കി 1986 ൽ മിഴിനീർപൂവുകൾ എന്ന സിനിമ ഒരുക്കിയാണ് കമൽ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഉണ്ണികളേ ഒരു കഥ പറയാം, കാക്കോത്തികവിലെ അപ്പുപ്പൻ താടികൾ, ഓർക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, വിഷ്ണു ലോകം, പാവം പാവം രാജകുമാരൻ, മേഘ മൽഹാർ, മഴയെത്തു മുമ്പേ, അഴകിയ രാവണൻ, ഗസൽ, നിറം, അയാൾ കഥയെഴുതുകയാണ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു

Advertisements

പ്രണയ മീനുകളുടെ കടൽ എന്ന സിനിമയാണ് കമൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഇപ്പോഴിതാ താൻ നടി മഞ്ജു വാര്യർക്ക് ഒപ്പം ചെയ്ത വർക്കുകളെ കുറിച്ച് പറയുകയാണ് കമൽ. മൂന്ന് സിനിമകൾ മഞ്ജുവിന് ഒപ്പം താന#് ചെയ്‌തെന്ന് പറയുകയാണ് സംവിധായകൻ കമൽ.

ALSO READ- കമൽഹാസന്റെ ഈ ഒരു സ്വഭാവം കാരണം രജനികാന്തിന് മാർക്കറ്റ് കൂടി! ലക്ഷങ്ങൾ നൽകിയാലും കമൽഹാസന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് നദിയ മൊയ്തു പറഞ്ഞു: വെളിപ്പെടുത്തൽ

ഒരുപാട് നായികമാരെ താൻ അഭിനയിപ്പിച്ചിട്ടുണ്ട്. പക്ഷെ സല്ലാപം എന്ന സിനിമ കണ്ടിറങ്ങിയപ്പോൾ തന്റെ മനസ് മുഴുവൻ മഞ്ജു ആയിരുന്നു. അധികം താമസിക്കാതെ തന്നെ വിസ്മയിപ്പിച്ച ആ കൊച്ചു കലാകാരിയോടൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞു, എന്റെ സിനിമ ആയ ഈ പുഴയും കടന്ന് എന്ന സിനിമയിൽ ഈ മിടുക്കിയെ നായികയാക്കാൻ ഞാൻ തീരുമാനിച്ചുവെന്നാണ് ആദ്യമായി മഞ്ജു വാര്യരെ സിനിമയിലേക്ക് ക്ഷണിച്ചതിനെ കുറിച്ച് കമൽ പറയുന്നത്.

ഒടുവിൽ പതിനെട്ടാമത്തെ വയസിൽ മഞ്ജു തന്റെ സിനിമയിൽ നായികയായി എത്തി. ഓരോ ഷോട്ടിന് മുമ്പും താൻ സീൻ വിവരിച്ച് കൊടുക്കുമ്പോൾ മഞ്ജു ഒന്നും ശ്രദ്ധിക്കാത്തത് പോലെ തോന്നി.

‘അപ്പോൾ ഈ കുട്ടി അഭിനയത്തോട് അത്ര സീരിയസിനെസ്സ് ഇല്ലയോ എന്നൊക്കെ അപ്പോൾ ചിന്തിച്ചിരുന്നു. പക്ഷെ സ്റ്റാർട്ട് ആക്ഷൻ പറഞ്ഞതും അത്ഭുത പെടുത്തുന്ന പരകായപ്രവേശം ഞാൻ കണ്ടു..അത്തരമൊരു മാജിക് മറ്റൊരു നടിയിലും അതിനുമുമ്പ് ഞാൻ കണ്ടിരുന്നില്ല.’- കമൽ മഞ്ജുവിന്റെ ആദ്യ ഷോട്ട് ഓർത്തെടുത്തത് ഇങ്ങനെ.

ALSO READ- എനിക്ക് വേണ്ടി ചീത്തയാവാൻ വിജയൻ ചേട്ടൻ വേണം; വിവാഹമുറപ്പിച്ചതിന് പിന്നാലെ അച്ഛൻ പോയി; ജോലി ഉപേക്ഷിച്ച് കൈപിടിച്ച് നടത്തിയത് ഭർത്താവ്: കെഎസ് ചിത്ര

ഈ സിനിമയിൽ മോഹിനിയുമുണ്ടായിരുന്നു. ഗസൽ എന്ന ചിത്രത്തിൽ ഇതിന് മുമ്പ് മോഹിനി തന്നോടൊപ്പം വർക്ക് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ മോഹിനിയോട് താൻ കൂടുതൽ സംസാരിച്ചത് കൊണ്ട് മഞ്ജുവിന് കമൽ സാർ തന്നെ പരിഗണിക്കുന്നില്ല എന്നൊരു തോന്നൽ ഉണ്ടായിരുന്നു.

എന്നാൽ പിന്നാട് കുറച്ച് ദിവസങ്ങൾ കൊണ്ട് അത് മാറി. അതുപോലെ ആ ചിത്രത്തിൽ ദിലീപ് ഐ ലവ് യു എന്ന് പറയുമ്പോൾ മറ്റൊരു ടോണിൽ മഞ്ജു മറുപടി പറയുന്നതുമുണ്ട്. ഇതെല്ലാം ആ ആ കുട്ടി കൈയിൽ നിന്നും ഇട്ടതാണെന്ന് കമൽ പറയുന്നു.

മഞ്ജു വളരെ സൂക്ഷ്മായ ഭാവങ്ങൾ വളരെ മികവോടെ അവതരിപ്പിക്കും എന്നത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത. ആ സിനിമക്ക് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നുവെന്നും അക്കാലത്ത്, ഹിറ്റുകളുടെ റാണി എന്നാണ് അന്ന് മഞ്ജുവിനെ മാധ്യമങ്ങൾ വിശേഷിപ്പിച്ചതെന്നും കമൽ പറയുന്നു.

അന്ന് മഞ്ജു അഭിനയിച്ച സിനിമകൾ എല്ലാം തുടർച്ചയായി ഹിറ്റായി. പിന്നീട് തങ്ങൾ വീണ്ടും കിഷ്ണഗുഡിയിൽ എന്ന സിനിമക്ക് വേണ്ടി ഒന്നിച്ചു. അതും വാക്കുകൾക്ക് അതീതമായി വിസ്മയമാക്കിയെന്നും കമൽ പറയുന്നു.

Advertisement