വീണ്ടും മഞ്ജു സുനിച്ചൻ ടാറ്റു ചെയ്തു, പുതിയ ടാറ്റു എവിടെയാണെന്ന് കണ്ടോ

79

മിനിസ്‌ക്രീൻ റിയാലിറ്റി ഷോ ആയ മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യയിൽ പങ്കെടുക്കാൻ എത്തി അവിടെനിന്നും മലയാളത്തിന്റെ വെള്ളിത്തിരയിൽ എത്തിയ താരമാണ് നടി മഞ്ജു സുനിച്ചൻ. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും എല്ലാം അഭിനയിച്ചിട്ടുള്ള മഞ്ജു ബിഗ് ബോസിലും പങ്കെടുത്തിരുന്നു. മലയാളം ബിഗ് ബോസ് രണ്ടാം പതിപ്പിലാണ് മഞ്ജു പങ്കാളിയായത്.

എന്നാൽ വലിയ വിമർശനങ്ങളാണ് ഷോയിലൂടെ നടിയെ തേടി എത്തിയത്. മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തും പുറത്ത് വന്നതിന് ശേഷവുമെല്ലാം മഞ്ജുവിനെതിരെയും ഭർത്താവിനും കുടുംബത്തിനും നേരെയുമൊക്കെ സൈബർ അറ്റാക്കുകൾ നടന്നിരുന്നു.

Advertisements

വിമർശകരിൽ പലരും മഞ്ജുവിനെ ഭർത്താവ് ഉപേക്ഷിച്ചെന്നും ഇരുവരും വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും വരെ പറഞ്ഞുണ്ടാക്കി. താരത്തിന്റെ തടിയേയും നിറത്തേയും വരെ പരിഹസിക്കുന്ന തരത്തിലേക്ക് സൈബർ ആക്രമണം കടുത്തു. എന്നിട്ടും തളരാതെ സോഷ്യൽമീഡിയയിലും സിനിമയിലും ടെലിവിഷനിലും എല്ലാം സജീവമാണ് മഞ്ജു. ഇപ്പോഴിതാ വ്യത്യസ്തങ്ങളായ ടാറ്റൂകൾ ശരീരത്തിൽ കുത്തി പരീക്ഷണത്തിലാണ് മഞ്ജു എന്ന് ആർക്കും സംശയം തോന്നിപ്പോകും. അത്രമാത്രം ടാറ്റൂവിനെ സ്‌നേഹിക്കുകയാണ് മഞ്ജു.

ALSO READ- വിവാഹത്തിന് ഒരുങ്ങി റോബിനും ആരതി പൊടിയും; ദിൽഷയുമായി ആരതിയെ കമ്പയർ ചെയ്യരുത് എന്ന താക്കീതുമായി ആരാധകർ

ആദ്യത്തെ തവണ ടാറ്റു കുത്തിയതിന് ഏറെ വിമർശനങ്ങൾ കേട്ട താരമായിരുന്നു മഞ്ജു. അന്ന് നെഞ്ചിലാണ് ടാറ്റു കുത്തിയത്. കൂട്ടുകാരിയ്ക്കൊപ്പം ടാറ്റു ചെയ്യാനായി കൂട്ടിന് പോയ മഞ്ജു ആഗ്രഹം തോന്നി ടാറ്റു അടിയ്ക്കുകയായിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ തവണ ടാറ്റു ചെയ്യാൻ തന്നെയായി പോയി ടാറ്റു ചെയ്ത വിശേഷമാണ് മഞ്ജു പങ്കുവെയ്ക്കുന്നത്. കഴുത്തിന് പിൻവശത്ത് ആയിട്ടാണ് രണ്ടാമത്തെ ടാറ്റു.

വെറുതെ അല്ല ഭാര്യ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് മഞ്ജു സുനിച്ചൻ ശ്രദ്ധ നേടിയത്. പിന്നീട് താരത്തിന്റെ കരിയറിന് ഒരു ബ്രേക്ക് ലഭിച്ചത് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. അതുവരെ ഹാസ്യ താരം എന്ന നിലയിൽ വലിയ പ്രആധാന്യമില്ലാത്ത വേഷങ്ങളിൽ നിറഞ്ഞിരുന്ന താരത്തിന് പ്രധാനപ്പെട്ട വേഷങ്ങളും തുടർന്ന് ലഭിക്കാൻ തുടങ്ങി.

ALSO READ- എവിടെ എങ്കിലും ഒന്ന് ഇരുന്നാൽ മതി! ഒന്നിനോടും ഒരു താത്പര്യമില്ല; എനിക്ക് വീട്ടിൽ പോവാനും തോന്നുന്നു, മഷുവിന്റെ അസുഖത്തെക്കുറിച്ച് ബഷീർ ബഷി

ബിഗ് ബോസിന് ശേഷം ശരിക്കും ലൈഫ് ചേഞ്ചിങ് തന്നെയായിരുന്നു മഞ്ജുവിന് സംഭവിച്ചത്. ബിഗ് ബോസിന് ശേഷം ഒരുപാട് സൈബർ അറ്റാക്കും മഞ്ജുവിന് നേരിടേണ്ടി വന്നു. എന്തായാലും അതിലൂടെ ജീവിതത്തിൽ കുറച്ച് പക്വതയും ധൈര്യവും വന്നു എന്നാണ് മഞ്ജു പറയുന്നത്.

Advertisement