‘ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ അവൻ പോയി’,ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ;കണ്ണീരോടെ മഞ്ജു പത്രോസ്

812

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചൻ. താരം സീരിയലിൽ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തിൽ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പ്രിയപ്പെട്ട ഒരാളുടെ വിയോഗത്തിന്റെ വേ ദ നയിൽ പങ്കിട്ട മഞ്ജുവിന്റെ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.

അളിയൻസ് അടക്കമുള്ള ടെലിവിഷൻ പരമ്പരയുടെ പിന്നിൽ പ്രവർത്തിച്ച അരവിന്ദ് വിടവാങ്ങിയതിന്റെ നോവിലാണ് മഞ്ജു ഉൾപ്പടെയുള്ള സഹതാരങ്ങൾ. അരവിന്ദന്റെ അപ്രതീക്ഷിത മ ര ണം സഹതാരങ്ങളെയെല്ലാം നോ വി ലാക്കിയിരിക്കുകയാണ്.

Advertisements

മഞ്ജു പത്രോസ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അരവിന്ദിനെ കുറിച്ചുള്ള ഓർമ്മ പങ്കിട്ടിരിക്കുന്നത്. ആരുടേയും കണ്ണുകൾ നിറയ്ക്കുന്ന കുറിപ്പാണ് മഞ്ജുവിന്റേത്. അളിയൻസ് അടക്കമുള്ള ടെലിവിഷൻ പരമ്പരകളിൽ ആർട് വിഭാഗത്തിൽ പ്രവർത്തിച്ച് വരികയായിരുന്ന അരവിന്ദ്.

ALSO READ- ജയിലർ തകർപ്പൻ വിജയത്തിന് പിന്നാലെ വരുന്നു ‘ലാൽ സലാം’; ദീപാവലി സമ്മാനമായി രജനികാന്തിന്റെ ‘മൊയ്തിൻ ഭായ്’; ട്രെയ്‌ലർ പുറത്ത്

സെറ്റിൽ എല്ലാ കാര്യങ്ങൾക്കും ഉണ്ടായിരുന്ന ആളായിരുന്നെന്നും വിയോഗം വിശ്വസിക്കാനാവുന്നില്ലെന്നും മഞ്ജു പറയുകയാണ്.

മഞ്ജുവിന്റെ പോസ്റ്റ് ഇങ്ങനെ:

”അവൻ പോയി. ജീവിതത്തിൽ ഒരിക്കലും ആരോടും പിണങ്ങാതെ ഒന്നും മിണ്ടാതെ ഒന്നും ഓർക്കാതെ ഒന്നും അറിയാതെ അവൻ പോയി.നീ അറിയാതെ ചേച്ചി എടുക്കാൻ ശ്രമിച്ച ഫോട്ടോസ് ആണ് ഇതെല്ലാം. ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ. അരവിന്ദേ, ചേച്ചിക്ക് ഒരു ഗുളിക മേടിച്ചു താടാ. അരവിന്ദേ ഇച്ചിരി പഴം മേടിച്ചു താടാ.”

”അരവിന്ദേ ഇന്നാടാ മുട്ടായി. ഇതൊന്നും കേൾക്കാൻ വിളിക്കുമ്പോൾ ചേച്ചി എന്ന് പറഞ്ഞു ഓടി വരാൻ ഇനി ഒന്നിനും അളിയൻസിന്റെ വീട്ടിൽ നീയില്ല. വേദനയെല്ലാം അവസാനിപ്പിച്ചു കുറെ പേർക്കു വേദന നൽകി നീ പോയി. കണ്ണ് നിനയാതെ നിന്നെ ഓർക്കാൻ വയ്യ.. ഒരുപാട് പേരിൽ ഒരിക്കലും മറക്കാത്തവനായി നീ എന്നും ഉണ്ടാകും ചേച്ചിയുടെ ഉള്ളിൽ.”

മഞ്ജുവിന്റെ വിഷമത്തിൽ പങ്കുചേരുകയാണ് പ്രേക്ഷകരും.പലരും മഞ്ജുവിന്റെ പോസ്റ്റിന് താഴെ അരവിന്ദിന് ആദരാഞ്ജലി അർപ്പിക്കുന്നുണ്ട്.

രണ്ടു വർഷത്തോളം ഞാൻ ഏറെ സഹിച്ചു, വിവാഹ മോചനത്തെ കുറിച്ച് സാമന്ത

Advertisement