ഇത് സന്തൂര്‍ മമ്മി തന്നെ! ദിവസം പിന്നിടുമ്പോള്‍ ചെറുപ്പമായി മഞ്ജു പിള്ള; മകളുടെ ഒപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍

309

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകര്‍ക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

നടി മഞ്ജു പിള്ളയുടെയും സംവിധായകന്‍ സുജിത്തിന്റെയും മകള്‍ ദയ സുജിത്ത് സോഷ്യല്‍ മീഡിയയില്‍ താരമാണ്യ താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ ഒരു കാരണമുണ്ട്.

Advertisements

മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷന്‍ ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്.

ALSO READ- പ്രസവ വേദ ന ശ്രദ്ധിച്ചില്ല; അല്‍പം വൈകിയിരുന്നു എങ്കില്‍ ലൂക്കയെ ആംബുലന്‍സില്‍ പ്രസവിച്ചേനെ; അത്ര വേ ദനിക്കാതെ പ്രസവിച്ച കഥ പറഞ്ഞ് മിയ!

ആരാദകര്‍ക്കും മഞ്ജുവിന്റെ ഫാഷന്‍ സെന്‍സ് ഏറെ പ്രിയമാണ്. എന്നാല്‍ അത് എല്ലാം തന്റെ മകളില്‍ നിന്ന് കിട്ടിയതാവും എന്നാണ് ചിലര്‍ ഇപ്പോള്‍ നിരീക്ഷിച്ചിരിക്കുന്നത്.അത് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് മഞ്ജുവിന്റേതായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും.

മഞ്ജു പിള്ള മകള്‍ ദയ സുജിത്തിനൊപ്പം എടുത്ത ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. രണ്ട് പേരും ഒരു പോലെയുള്ള വേഷം ധരിച്ചുകൊണ്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് അവ. ‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’ എന്ന് മഞ്ജു ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അതുലാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്. ഡോട്ടേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായുള്ളതാണ് ഫോട്ടോ എന്ന് വ്യക്തം.

ALSO READ-ഇനി വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല, പ്രാര്‍ത്ഥിക്കില്ല; നിങ്ങളെന്തിന് എന്നോട് ഇങ്ങനെ ചെയ്തു; സ്വാസിക കരഞ്ഞ് പറഞ്ഞത് കേട്ടോ

അതേസമയം, ഈ ഫോട്ടോയിലെ ആകര്‍ഷണം അമ്മയുടെയും മകളുടെയും ആ സ്‌ക്രീന്‍ പ്രസന്റ്സും സൗന്ദര്യവും തന്നെയാണ്. സോ ക്യൂട്ട്, ബ്യൂട്ടിഫുള്‍, പ്രിട്ടി ലേഡീസ് എന്നൊക്കെ പറഞ്ഞാണ് കുറേ കമന്റുകള്‍. സഹോദരിമാരെ പോലെയുണ്ട് എന്ന് പറഞ്ഞുകൊണ്ട് കമന്റ് അടിക്കുന്നവരും കുറവല്ല.

അതേസമയം, ഇത് സന്തൂര്‍ മമ്മി തന്നെ, മഞ്ജു പിള്ളയ്ക്ക് ഓരോ ദിവസം കഴിയുന്തോറും സൗന്ദര്യം കൂടിക്കൂടി വരുവാണോ എന്നാണ് ചില ആരാധകരുടെ സംശയം. ദയയുടെ സ്‌കിന്‍ ടോണ്‍ വ്യത്യസ്തമാണ്, ആകര്‍ഷമാണ് എന്നാണ് ഇതിലൊരു കമന്റ്.

Advertisement