മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും അഭിനയം കൊണ്ട് ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു.
തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. സോഷ്യല്‍മീഡിയയിലും താരമാണ് മഞ്ജു.
ഇപ്പോഴിതാ താന്‍ സിനിമാമേഖലയില്‍ നിന്നും നേരിട്ട അനുഭവങ്ങളെ കുറിച്ച് തുറന്നുസംസാരിക്കുകയാണ് മഞ്ജു. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് തനിക്ക് ഉപയോഗിക്കാന്‍ തന്നത് ഒട്ടും വൃത്തിയില്ലാത്ത ശുചിമുറിയായിരുന്നുവെന്നും മഞ്ജു പറയുന്നു.
ഒരു വീടായിരുന്നു അത്. പുറത്തായിരുന്നു ടോയ്ലെറ്റൊക്കെയെന്നും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നുവെന്നും പാമ്പുണ്ടോ എന്ന് പോലും അറിയില്ലായിരുന്നുവെന്നും താന്‍ ്ഇക്കാര്യം അണിയറപ്രവര്‍ത്തകരോട് പറഞ്ഞുവെന്നും എന്നാല്‍ ഒരു പരിഹാരവുമുണ്ടായില്ലെന്നും മഞ്ജു പറയുന്നു.
Also Read:ശരിക്കും ഇത്രയും നാള് ഞാന്‍ തിരഞ്ഞത് നിന്നെ തന്നെ ; അശ്വിന് പിറന്നാള്‍ ആശംസ അറിയിച്ച് ദിയ
അതുകൊണ്ടുതന്നെ പിറ്റേ ദിവസം മുതല്‍ താന്‍ ഷൂട്ടിന് പോയില്ല. അവിടെ വസ്ത്രം മാറാന്‍ പോലും സൗകര്യമുണ്ടായിരുന്നില്ലെന്നും ഒപ്പമുള്ളവര്‍ അവരുടെ ലുങ്കി വലിച്ചുപിടിച്ച് തന്നാണ് വസ്ത്രം മാറിയതെന്നും ആ സമയത്ത് ഒളിഞ്ഞുനോക്കാനും കുറേപ്പേരുണ്ടാവുമെന്നും മഞ്ജു പറയുന്നു.