എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തി; മഞ്ജു മകനെ കുറിച്ച്‌

266

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് മഞ്ജു പത്രോസ്.
2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ച മഞ്ജു, പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. ഇപ്പോള്‍ തന്റെ മകനെ കുറിച്ച് പറഞ്ഞാണ് മഞ്ജു എത്തിയിരിക്കുന്നത്.

Advertisements

കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാന്‍ ഒറ്റക്ക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോള്‍ അന്നും ഞാന്‍ നിന്നെ പൊന്നുപോലെ നോക്കി വളര്‍ത്തി, നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, എന്തിനും ഏതിനും.

ഞാന്‍ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നു എന്ന്.എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും, സപ്പോര്‍ട്ടും എല്ലാം. ഞാന്‍ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ, എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതില്‍. ഞാന്‍ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ. മഞ്ജു ഇമോഷണലായി കുറിച്ചു.

also read
എന്നെ മാത്രം കുറ്റം പറയുന്നത് എന്തിനാ, ചേച്ചി ബിക്കിനി ഷൂട്ട് ചെയ്യുമോ എന്ന് പലരും ഇങ്ങോട്ടാണ് ചോദിക്കുന്നത്, നിമിഷ ബിജോ പറയുന്നു
അതേസമയം ഈ അടുത്താണ് തന്റെ യൂട്രസും ഓവറിയും എടുത്തുമാറ്റിയതിനെ കുറിച്ച് മഞ്ജു പറഞ്ഞത് നിസാരമെന്ന് കരുതുന്ന ഒരു രോഗലക്ഷണങ്ങളെയും അവഗണിക്കരുതെന്ന് മഞ്ജു പത്രോസ് പറഞ്ഞിരുന്നു.

https://youtu.be/zMlMlN-p70I

Advertisement