തമാശയ്ക്ക് പറയുന്ന കാര്യങ്ങള്‍ ആളുകള്‍ കാര്യമായി എടുക്കുന്നുവെന്ന് ബിനു അടിമാലി, ചുറ്റുമുള്ളവര്‍ ചിരിക്കുമ്പോഴും ഉള്ളില്‍ ചിരിച്ചിട്ടില്ലെന്ന് മഞ്ജു പത്രോസ്; ബോഡി ഷെയ്മിങ്ങിനെതിരെ മഞ്ജു

143

മഞ്ജു പത്രോസ് എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു പത്രോസ്. താരം സീരിയലിൽ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തിൽ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

ഇപ്പോൾ പാളയം പിസി എന്ന ചിത്രത്തിൻറെ പ്രമോഷനിടെ മഞ്ജു പത്രോസ് പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാവുന്നത്. ബോഡി ഷെയിമിംഗ് നടത്തുന്ന തമാശകൾക്കെതിരെയും അതിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തുന്ന നടൻ ബിനു അടിമാലിയ്‌ക്കെതിരെയുമാണ് മഞ്ജു സംസാരിച്ചത്.

തനിക്ക് കുറെ ട്രോളുകൾ കിട്ടിയിട്ടുണ്ട്, തമാശയ്ക്ക് പറയുന്ന പല കാര്യങ്ങളും ആളുകൾ കാര്യമായി എടുക്കുന്നുവെന്ന് ബിനു അടിമാലി പറഞ്ഞു. ഒരുപാട് ദുഃഖങ്ങൾ ഉള്ളിൽ ഒതുക്കിയിട്ടാകും ഓരോ കലാകാരനും ഓരോ പരിപാടികളും ഷോയുമെല്ലാം ചെയ്യുന്നത്. ഇതിന്റെ മർമ്മ പ്രധാനമായ ഉദ്ദേശം എന്താണെന്നാൽ, നമ്മൾ കാരണം ഒരാൾക്ക് ഒരു ചിരി സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടട്ടെ എന്നോർത്ത് മാത്രമാണ്.

also read
നിറകണ്ണുകളോടെ അയ്യപ്പസ്വാമിയെ തൊഴുത് ജയറാം, മക്കളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെ ശബരിമല ദര്‍ശനം നടത്തി താരം
ഇതൊന്നും ബോഡി ഷെയ്മിങ്ങോ ഒരാളെ വ്യക്തിപരമായി ദ്രോഹിക്കുന്നതോ ഒന്നുമല്ല. അതുകൊണ്ട് നിങ്ങളെ സോഷ്യൽ മീഡിയ സഹോദരങ്ങൾ, ഏതെങ്കിലും കോമഡിയിൽ അറിയാതെ ഞങ്ങൾ എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതിനെ വറുക്കരുത്. കാരണം എല്ലാവരും വലിയ കഷ്ടത്തിലാണ് എന്നും ബിനു അടിമാലി കൂട്ടിച്ചേർത്തു.

ഇതിന് മറുപടിയായി മഞ്ജു പ്രതികരിച്ചത്.., കലാകാരന്മാരാണ് വലിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് എന്നൊക്കെ ബിനു ചേട്ടൻ പറഞ്ഞു. അതേ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളാണ് ഞാൻ. ഓർമ്മവെച്ച കാലം മുതൽ എന്റെ നിറത്തെയും ശരീരത്തെയും ഒക്കെ കളിയാക്കിയും ചിരിച്ചും പരിഹസിച്ചും ഒരുപാട് പേർ എന്നോട് സംസാരിച്ചിട്ടുണ്ട്.

ചുറ്റുമുള്ളവർ ചിരിക്കുമ്പോഴും ഞാൻ ചിരിച്ചു കാണിക്കുമ്പോഴും ഉള്ളിൽ ഞാൻ ചിരിച്ചിട്ടില്ല. ഇതൊന്നും അസ്വദിക്കാൻ കഴിയില്ല. ഞാൻ എന്തോ കുറഞ്ഞ ആളാണ് എന്ന ചിന്താഗതി ഇത് ഉണ്ടാക്കിയിരുന്നു. അതെല്ലാം എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതുപോലെ ഒരു സമൂഹം എനിക്ക് മുന്നിലുണ്ട്. അതുകൊണ്ട് നമ്മൾ അത്തരം കോമഡികൾ പറയുമ്പോൾ നമുക്ക് ചുറ്റുമുള്ള സഹജീവികളെ കൂടി പരിഗണിക്കണം എന്ന് മഞ്ജു പറഞ്ഞു.

also readപ്രതിസന്ധികളില്‍ തളാരതെ പിടിച്ച് നിര്‍ത്തിയത് ഉമ്മച്ചിയുടെ വാക്കുകള്‍, ഉമ്മച്ചിയുടെ സന്തോഷമാണ് എന്റെ ജീവിതം, ഷെയിന്‍ നിഗം പറയുന്നു

ഇനിയുള്ളൊരു തലമുറയെങ്കിലും നിറത്തിന്റെയും വണ്ണത്തിന്റെയും ശരീര ഭാഗങ്ങളുടെയും പേരിൽ നാണം കെടാതെ ജീവിക്കണം എന്ന് ചിന്തിക്കുന്ന കലാകാരിയാണ് ഞാൻ. ആ ഒരു ഉത്തരവാദിത്തം എവിടെ ചെന്നാലും നമ്മൾ കാണിക്കണമെന്ന ശക്തമായ അഭിപ്രായം എനിക്കുണ്ടെന്നും മഞ്ജു ശക്തമായി പറഞ്ഞു.

പണ്ടത്തെ സിനിമകളൊക്കെ നോക്കിയാൽ അറിയാം. അന്നൊന്നും ബോഡി ഷെയിമിങ് എന്നൊരു സംഭവം ഉണ്ടായിട്ടില്ലെന്ന ബിനു അടിമാലിയുടെ വാക്കുകൾക്കും മഞ്ജു മറുപടി നൽകുന്നുണ്ട്. പണ്ടത്തെ സിനിമകളിൽ എന്തും പറഞ്ഞു എന്നതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. അന്ന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നത് കൊണ്ടാണ് ഇന്നത്തെ ആളുകൾ ഇത്രയും അപകർഷതാ ബോധത്തിലേക്ക് വീണത് മഞ്ജു പത്രോസ് പറഞ്ഞു. ഇതിന് പിന്നാലെ നിരവധി കമന്റാണ് വന്നത്.

Advertisement