കുട്ടിക്കാലം തൊട്ട് ഞാനും മഞ്ജുവും ഇതിന്റെ പേരിൽ കളിയാക്കൽ കേൾക്കുമായിരുന്നു; വീട്ടിൽ നിന്നും ചാടുന്നത് തന്നെ മഞ്ജുവിനെ കാണാനാണ്: സിമി പറയുന്നത് കേട്ടോ

496

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.

Advertisements

ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.

ALSO READ- ജയിലിൽ ഏറ്റുമുട്ടി മോഹൻലാലും രജനീകാന്തും; ജയലറുടെ പ്രതീക്ഷ വാനോളം ഉയർത്തി സൂപ്പർതാര സംഘ ട്ടനം!

ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിന് ശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടു പോവുകയാണ് മഞ്ജു. സുഹൃത്ത് സിമി ആയിയരുന്നു ബ്ലാക്കീസിൽ മഞ്ജുവിന് ഒപ്പം ഉണ്ടായിരുന്നത്. മഞ്ജുവിനെ പോലെ തന്നെ ആരാധകർക്ക് സുപരിചിതയാണ് കൂട്ടുകാരി സിമിയും.

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെ തന്നെയാണ് ഇരുവരും പരിചയപ്പെടുന്നതും സുഹൃത്തുക്കൾ ആകുന്നത്. ആ സൗഹൃദം ഇപ്പോഴം ഇരുവരും തുടരുകയാണ്. മഞ്ജുവും സിമിയും യൂട്യൂബ് ചാനലിന് ബ്‌ളാക്കീസ് എന്നു പേരിട്ടത് വെറുതെയല്ല എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ. എന്തുകൊണ്ടാണ് ഇരുവരും യൂട്യൂബിന് അങ്ങനെയൊരു പേരിടാനുള്ള കാരണം എന്ന് പറയുകയാണ് ഇരുവരും.

ALSO READ- തെലുങ്കിലും തരംഗമായി മെഗാസ്റ്റാർ; പുതിയ ചിത്രം ഏജന്റിലെ മാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ട് പ്രിയതാരം മമ്മൂട്ടി! ഏറ്റെടുത്ത് ആരാധകർ

തങ്ങളുടെ ജീവിതം മാറിയത് വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതിന് ശേഷമാണ് ജീവിതം കളറായി മാറി തുടങ്ങിയത് എന്ന് മഞ്ജുവും സിമിയും പറയുന്നു. അതിന് മുൻപ് വരെയും ഭർത്താവ് ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ആത്മവിശ്വാസകുറവ് ഉണ്ടായിരുന്ന ആളാണ് താനെന്നാണ് സിമി വെളിപ്പെടുത്തുന്നത്.

ഇപ്പോൾ താൻ തിരുവനന്തപുരത്തേക്ക് ഒറ്റയ്ക്ക് കാറോടിച്ച് പോകാറുണ്ടെന്നും അതോടൊപ്പം മഞ്ജുവിന്റെ കൂടെ വ്ളോഗ് ചെയ്യാറുണ്ടെന്നും സിമി പറയുകയാണ്. ബ്ലാക്കീസ് എന്നത് കൊണ്ട് തങ്ങൾ ഉദ്ദേശിച്ചത് കറുമ്പികൾ എന്നു തന്നെ ആണെന്നും കറുത്ത നിറത്തിന്റെ പേരിൽ തനിക്കും മഞ്ജുവിനും ചെറുപ്പം മുതൽ ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും സിമി പറയുന്നു.

ഒരു കറുത്ത മനുഷ്യനെ കെട്ടിയത് കൊണ്ടല്ലേ താൻ കറുത്ത് പോയതെന്ന് പറഞ്ഞ എപ്പോഴും മമ്മിയോട് വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നും സിമി വെളിപ്പെടുത്തി. ജോസിയുടെ രണ്ട് മക്കളിൽ ഒരാൾ കറുത്തിട്ടാണെന്നു പറഞ്ഞായിരുന്നു തന്നെ പലരും പരിചയപെടുത്തുന്നത് പോലുമെന്നും സിമി പറയുന്നു.

അതേസമയം, യുട്യൂബ് തുടങ്ങുബോൾ മഞ്ജുവും കറുത്തിട്ടായിരുന്നു എന്നും എന്നാൽ മഞ്ജു ഇപ്പോൾ കുറച്ച് വെളുത്തെന്നും അത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും സിമി പറയുന്നുണ്ട്.


അതേസമയം, താൻ തന്റെ കളർ ഇഷ്ടപ്പെട്ട് തുടങ്ങിയത് സാബുച്ചേട്ടൻ ഭർത്താവായി വന്നപ്പോഴാണ്. വീട്ടിൽ നിന്നും എങ്ങനെയെങ്കിലും പുറത്ത് ചാടണമെന്ന ഉദ്ദേശത്തോടെയാണ് ഇപ്പോൾ സിമി മഞ്ജുവിനൊപ്പം വ്‌ലോഗ് എന്ന് പറഞ്ഞു പോകുന്നതെന്നാണ് സാബു പറയുന്നത്.ശരിക്കും സാബുചേട്ടനുമായി മുട്ടൻ വഴക്കിലാണ് താനെണെന്നാണ് സിമി പറയുന്നത്.

Advertisement