റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.
പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു. ഇടയ്ക്ക് താരം വെയ്റ്റ് ലോസ് നടത്തി ഗംഭീര മേയ്ക്ക് ഓവർ നടത്തിയെങ്കിലും പിന്നീട് പഴയ രൂപത്തിലേക്ക് തിരിച്ചെത്തിയിരുന്നു.
ഇപ്പോഴിതാ താരം വലിയ രീതിയിൽ ബോഡി ഷെ യ്മിംഗിന് ഇ രയായിരിക്കുകയാണ്. മഞ്ജു കസ്റ്റമറായ ഫിറ്റ്‌നസ് സെന്ററിന്റെ പ്രമോഷന് വേണ്ടി തന്റെ ട്രെയിനർക്കൊപ്പം ഒരു പ്രമോഷൻ വീഡിയോ മഞ്ജു പത്രോസ് ചെയ്തതോടെയാണ് സോഷ്യൽമീഡിയയിൽ വിമർശനം ഉയർന്നത്.
താരം ഒരു മാസം കൊണ്ട് വളരെ ഹെൽത്തിയായി വർക്ക് ഔട്ട് ചെയ്ത് താൻ നാലര കിലോ ഭാരം വരെ കുറച്ചുവെന്നാണ് പ്രമോഷൻ വീഡിയോയിൽ പറയുന്നത്. വളരെ പെട്ടന്ന് ഇരുപത് കിലോ ഭാരം വരെ കുറയ്ക്കാൻ സാധിക്കുമെന്ന് പലരും പരസ്യത്തിൽ വാഗ്ദാനം ചെയ്യുമെന്നും അതിലൊന്നും വിശ്വസിക്കരുതെന്നും പിന്നീട് അതൊക്കെ ശരീരത്തെ ദോഷമായി ബാധിക്കുമെന്നുമാണ് പ്രമോഷൻ വീഡിയോയിൽ ട്രെയിനർക്കൊപ്പം മഞ്ജു പത്രോസ് പറയുന്നുണ്ട്.
എന്നാൽ വീഡിയോയെ പോസിറ്റീവായി എടുക്കാതെ വീഡിയോ വൈറലായതോടെ മഞ്ജുവിന് നേരെ ബോഡി ഷെയിമിംഗ് നടത്തുകയാണ് ചിലർ. ഇപ്പോൾ കണ്ടാൽ തന്നെ 150 കിലോയുണ്ടെന്ന് പറയുമല്ലോ, ഇതേതാ പുതിയ ലേഡി സൂപ്പർ ചാർ എന്നൊക്കെയാണ് പരിഹാസം.