എന്റെ ഏറ്റവും നല്ല സുഹൃത്താണ് അവൾ; ഞങ്ങൾ ലെസ്ബിയൻസ് അല്ല; വേദനിപ്പിക്കരുത്; ഞങ്ങൾക്കും കുടുംബമുണ്ട്: മഞ്ജു പത്രോസ്

694

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.

Advertisements

ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. സുഹൃത്തായ സുമിയ്‌ക്കൊപ്പം യൂട്യൂബിൽ ബ്ലാക്കീസ് എന്ന ചാനലും ഇരുവരും നടത്തുന്നുണ്ട്. ഇതിലെ വീഡിയോകൾക്ക് നേരെയും ആ ക്ര മണം പതിവാണ്. ഇപ്പോഴിതാ തങ്ങളുടെ സൗഹൃദം തെറ്റായി വ്യാഖ്യാനിക്കുന്നവർക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് മഞ്ജു പത്രോസ്.

ALSO READ- കുഞ്ഞുണ്ട് എന്ന കാരണത്താൽ മുൻനിര നടന്മാരുടെ സിനിമയിൽ നിന്നും മാറ്റി നിർത്തുന്നു; സൗകര്യങ്ങൾ ഒരുക്കി വിളിക്കുന്നവരും ഉണ്ട്: ശിവദ

സുമിയും മഞ്ജുവും ലെസ്ബിയൻ കപ്പിൾസ് ആണ് എന്ന തരത്തിൽ ചില യൂട്യൂബ് ചാനലുകൾ ഗോസിപ്പ് പ്രചരിപ്പിച്ചിരുന്നു. ദയവ് ചെയ്ത് അത്തരം വാർത്തകൾ പ്രചരിപ്പിക്കരുതെന്നും തങ്ങളുടെ കുടുംബത്തിനും നോവുമെന്നും പറയുകയാണ് മഞ്ജു.


തന്റെ ഏറ്റവും നല്ല സുഹൃത്താണ് സുമി. തങ്ങളിരുവരും ലെസ്ബിയൻസ് അല്ല. സുമിയ്ക്ക് ഒരു കുടുംബമുണ്ട് ഭർത്താവും രണ്ട് മക്കളും അമ്മായിയമ്മയും ഒക്കെയുണ്ട്. അവർക്കൊപ്പം വളരെ സന്തോഷത്തോടെ ജീവിയ്ക്കുകയാണ് സുമി. അവളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തെ ബാധിയ്ക്കുന്ന തരത്തിലുള്ള ഗോസിപ്പുകൾ അരുതെന്ന് മഞ്ജു ഓർമ്മിപ്പിക്കുകയാണ്.

ALSO READ- ലിവറൊക്കെ കഴുകിയാണോ വന്നതെന്ന് ചോദിക്കും; കുടലാണ് കഴുകിയതെന്ന് താൻ പറയും; ആ വീഡിയോ അയച്ചു തരുന്നവർക്ക് വായിച്ചപുസ്തകം തിരിച്ചയയ്ക്കും: നവ്യ നായർ

തങ്ങൾ ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നത് എന്നും, ലെസ്ബിയൻസ് അല്ല എന്നതും വാർത്ത പ്രചരിപ്പിയ്ക്കുന്നവർക്ക് വ്യക്തമായി അറിയാം. എന്നിരുന്നാലും ഒരു ക്ലിക് ബൈറ്റിന് വേണ്ടി ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നത് തെറ്റാണ്. വാർത്തകൾ വളച്ചൊടിക്കുമ്പോൾ അതിനെ കുടുംബത്തിന് ബാധിക്കാത്ത തരത്തിൽ നോക്കണം.

തന്നെ കുറിച്ച് പല വാർത്തകളും വന്നിട്ടുണ്ട്, ഇപ്പോൾ കേട്ട് കേട്ട് എനിക്ക് അത് ശീലമായി. പക്ഷെ വീട്ടിലുള്ള അമ്മയ്ക്കും അമ്മച്ചിയ്ക്കും എല്ലാം അത് വേദനയാണെന്ന് മഞ്ജു ഓർമ്മിപ്പിക്കുന്നു. അവർക്ക് തങ്ങളെ അറിയാം, എന്നിരുന്നാലും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ ഒരു വേദനയാണന്നും താരം പറയുകയാണ്.

Advertisement