‘നിന്നോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു; ഞാന്‍ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും’,മകന്റെ ചിത്രങ്ങള്‍ പങ്കിട്ട് ഇമോഷണലായി മഞ്ജു പത്രോസ്

872

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുകയാണ് മഞ്ജു പത്രോസ്.2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ച മഞ്ജു, പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

തന്റെ യൂട്രസും ഓവറിയും എടുത്തുമാറ്റിയതിനെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങള്‍ അടുത്തകാലത്ത് ശ്രദ്ധനേടിയിരുന്നു. നിസാരമെന്ന് കരുതുന്ന ഒരു രോഗലക്ഷണങ്ങളെയും അവഗണിക്കരുതെന്ന് മഞ്ജു പത്രേസ് പറഞ്ഞിരുന്നു.

Advertisements

തനിക്ക് ഒന്നരമാസത്തോളം ആര്‍ത്തവം നീണ്ടുനില്‍ക്കുകയും മറ്റുള്ള ആരോഗ്യാവസ്ഥകളും കാരണമായിരുന്നു താന്‍ ഡോക്ടറെ കാണാന്‍ പോയത്. അങ്ങനെ യൂട്രസും ഓവറിയും റിമൂവ് ചെയ്യേണ്ടി വന്നുവെന്നും ഇപ്പോള്‍ ആരോഗ്യവതിയാണെന്നും താരം തന്നെ പങ്കിട്ടിരുന്നു.

ALSO READ-‘നീ എന്റേതാണ്, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു’, പങ്കാളിക്കൊപ്പം ഷിയാസ് കരീം; പുള്ളിക്കാരി കട്ടയ്ക്ക് കൂടെയുണ്ടല്ലോ എന്ന് ആരാധകര്‍

ഇപ്പോള്‍ തന്റെ മകനെ കുറിച്ച് പറഞ്ഞാണ് മഞ്ജു എത്തിയിരിക്കുന്നത്. ‘കുറച്ചുകാലം നിന്റെ വീട് എന്റെ ഉദരമായിരുന്നു. അന്നൊക്കെ ഞാന്‍ ഒറ്റക്ക് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ നീ ഈ ലോകത്തേക്ക് വന്നപ്പോള്‍ അന്നും ഞാന്‍ നിന്നെ പൊന്നുപോലെ നോക്കി വളര്‍ത്തി, നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു, എന്തിനും ഏതിനും.’

‘ഞാന്‍ എന്നും നിന്റെ ഒപ്പം തന്നെ ഉണ്ടാകും. പക്ഷെ നിനക്ക് ഒരിക്കലും അറിയില്ല നീ എന്നെ എത്രമാത്രം പിന്തുണക്കുന്നു, എന്നെ എത്രമാത്രം നീ സംരക്ഷിക്കുന്നു എന്ന്.എന്റെ എല്ലാ വിഷമഘട്ടത്തിലും നീ ആയിരുന്നു എന്റെ ശക്തിയും, സപ്പോര്‍ട്ടും എല്ലാം.’

ALSO READ-‘അയ്യനെ പുറത്തു നിന്ന് കണ്ടാല്‍ പോര, അകത്തു നിന്ന് തഴുകണം; അടുത്ത ജന്മം തന്ത്രി കുടുംബത്തില്‍ ജനിക്കണം’; എക്കാലത്തേയും ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി

‘ഞാന്‍ നിന്നോട് അത്രയധികം കടപ്പെട്ടിരിക്കുന്നു മോനെ, എന്നെ ഇത്രത്തോളം നീ സംരക്ഷിക്കുന്നതില്‍. ഞാന്‍ പ്രസവിച്ച എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീ’. മഞ്ജു ഇമോഷണലായി കുറിച്ചു.

മഞ്ജുവിന് ഏക മകനാണ്, ബെര്‍ണാച്ചു എന്ന വിളിപ്പേരുള്ള ബെര്‍ണാഡ്. താരത്തിന്റെ വീഡിയോകളിലൂടെ മകനും പ്രേക്ഷകര്‍ക്കും സുപരിചിതരാണ്.

Advertisement