മലയാള സിനിമയിലേക്ക് റിയാലിറ്റി ഷോിയലൂടെ ചുവടുവെച്ച താരമാണ് മഞ്ജു പത്രോസ് എന്ന മഞ്ജു സുനിച്ചൻ. മിനിസ്ക്രീൻ പരമ്പരയിൽ നിന്ന് സിനിമയിലേക്കും എത്തിയതോടെ ലയാളികളുടെ പ്രിയങ്കരിയായ നടിയായി മഞ്ജു മാറുകയായിരുന്നു.
ഇന്ന് മനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമായി താരം തിരക്കിലാണ്. ഒപ്പം സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്. ഇതിനിടെ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ അന്ന് തൊട്ട് സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.
റിയാലിറ്റി ഷോയിലൂട പരിചയപ്പെട്ട സുമിയുമായി താര്തതിന് അടുത്ത സൗഹൃദമാണുള്ളത്. ഇരുവരും ചേർന്നാണ് യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോവുന്നത്. ഇവരുടെ വീഡിയോകൾ വളരെ പെട്ടെന്നാണ് ശ്രദ്ധേയമാകുന്നത്.
ഇതിനിടെയാണ് ഈയടുത്ത കാലത്തായി പലരും സുമിയുമായുള്ള മഞജുവിന്റെ സൗഹൃദവും തെറ്റായി വ്യാഖ്യാനിച്ചത്. ഇതും സൈബർ ആക്രമണത്തിന് കാരണമായെന്ന് മഞ്ജു തന്നെ പറയുന്നു. പലപ്പോഴും തനിക്ക് എതിരെ ഉയർന്ന വിമർശനങ്ങൾക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നൽകിയിരുന്നു.
കുറച്ചുനാളുകൾക്ക് മുൻപാണ് താരം സ്വന്തമായി ഒരു വീട് പണിതത്. വർഷങ്ങളോളം വാടകക്ക് താമസിക്കുകയായിരുന്ന മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായിട്ടൊരു വീട് പണിയുക എന്നത്. തന്റെ സ്വപ്ന ഭവനത്തെ കുറിച്ച് മഞ്ജു പറഞ്ഞ കാര്യങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.
തന്റെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചാണ് വീട് പണിതത്. സ്വന്തമായിട്ടൊരു വീട് എന്നത് തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. 10 സെന്റിൽ ഒരു മോഡേൺ വീടാണ് പണിതത്. എന്നാൽ ജോലിത്തിരക്കുകകൾ കാരണം തനിക്ക് വീട്ടിൽ താമസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മഞ്ജു വെളിപ്പെടുത്തിയിരുന്നു.
സുനിച്ചനുമായി വിവാഹം കഴിഞ്ഞ ശേഷം കടവും കടക്കാരുമൊക്കെയായി സമാധാനമില്ലാതെ കഴിയേണ്ടി വന്നിരുന്നു. അന്നാണ് വീട് പോലും വിൽക്കേണ്ടി വന്നത്. ഇതോടെ വർഷങ്ങൾ വാടകയ്ക്ക് താമസിക്കേണ്ടി വന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്.
ഇത്രയും കാലം അമ്മച്ചിയുടെയും പപ്പയുടെയും കൂടെയാണ് താമസിച്ചത്. തന്റെ സുഹൃത്തുക്കൾ സഹായിക്കുകയും കുറച്ച് തന്റെ പണവും ബാക്കി ലോണുമൊക്കെയാണെന്നും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസ് ഷോയിൽ പങ്കെടുത്തതും തനിക്ക് സാമ്പത്തികമായി സഹായം നൽകിയെന്ന് മഞ്ജു പറഞ്ഞു.
ഇതോടൊപ്പമാണ് താരം ജീവിതത്തിലുണ്ടായ തിരിച്ചറിവിനെ കുറിച്ച് സംസാരിക്കുന്നത്. ആരായാലും ജീവിച്ചു തുടങ്ങുമ്പോൾ തോൽപ്പിക്കാനായി പലരും വരും. ഉറക്കമില്ലാതെ കരഞ്ഞു തളർന്നു കിടന്നപ്പോഴാണ് തനിക്ക് അക്കാര്യം മനസിലായത്. ജീവിക്കാനാണ് പാട്, മരിക്കാൻ എളുപ്പമാണ് എന്ന്. നമ്മൾ ഇല്ലാതായാൽ ഇവിടെ ആർക്ക് എന്ത് നഷ്ടം ഒന്നും സംഭവിക്കാതെ ലോകം മുന്നോട്ട് പോകും. ജീവിക്കണം, കഷ്ടപ്പെട്ട് മുന്നോട്ട് ജീവിക്കണമെന്നാണ് താരം ഉറച്ചവാക്കുകളിൽ പറയുന്നത്.
താരത്തിന്റെ ഈ പ്രതികരണത്തിന് സോഷ്യൽമീഡിയയിൽ പിന്തുണ ഏറുകയാണ്.