റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.
പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.’
യൂട്യൂബ് ചാനലിലൂടെ ഇതിനെതിരെയെല്ലാം താരം പ്രതികരിച്ചിരുന്നു. ഭർത്താവുമായി പിരിയാന് പോവുന്നെന്നാണ് മഞ്ജുവിനെ കുറിച്ച് എപ്പോഴും സോഷ്യൽമീഡിയയിൽ നിറയുന്ന വാർത്ത. ഇപ്പോഴിതാ തന്റെ വിവാഹബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മഞ്ജു പത്രോസ്.
രണ്ട് വ്യക്തികൾ തമ്മിൽ ചേരുന്നില്ലെങ്കിൽ അവർക്ക് പരസ്പരം വേർപിരിയാമെന്നുള്ളത് ഭരണഘടന അനുവദിച്ചിട്ടുള്ള ഏറ്റവും നല്ല വഴിയാണെന്നും ഇത് എവിടെയാണ് തെറ്റാവുന്നതെന്നും മഞ്ജു ചോദിക്കുന്നു. താനും ഭർത്താവ് സുനിച്ചനും ഇതുവരെ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തിട്ടില്ലെന്നും മറ്റുള്ളവർ അതിനെ പറ്റി അറിയേണ്ട കാര്യമില്ലെന്നുമാണ് മഞ്ജു പത്രോസ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
‘ഭർത്താവ് സുനിച്ചൻ ഷാർജയിലാണ്്. തങ്ങൾ തമ്മിൽ ഡിവോഴ്സ് ആയിട്ടില്ല. പക്ഷേ ഭാര്യഭർത്താക്കന്മാരെ പോലെ ഞങ്ങൾക്കിടയിലും ചില വഴക്കുകളും പിണക്കങ്ങളും ഉണ്ട്. അതിനർത്ഥം ഇന്നോ നാളെയോ ഞങ്ങൾ ഡിവോഴ്സ് ആകും എന്നല്ല. എപ്പോഴും ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് ഡിവോഴ്സുകളാണ്. ദിലീപും മഞ്ജു വാര്യറും വേർപിരിഞ്ഞു, അല്ലെങ്കിൽ അമൃതയും ബാലയും വേർപിരിഞ്ഞു. ഇതൊക്കെ ഇത്ര ഞെട്ടാൻ എന്താണ് ഉള്ളത്. ഭരണഘടന അനുവദിച്ചിട്ടുള്ള ഏറ്റവും ഡീസന്റായിട്ടുള്ള വഴിയാണ് രണ്ട് വ്യക്തികൾ തമ്മിൽ ചേരുന്നില്ലെങ്കിൽ അവർക്ക് പരസ്പരം വേർപിരിയാമെന്നുള്ളത്. ഇനി ഒരു വിവാഹത്തിന് താൽപര്യമുണ്ടെങ്കിൽ ഇന്ത്യൻ ഭരണഘടന അവർക്ക് അതിനുള്ള സംവിധാനവും ഒരുക്കികൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാവുന്നത്.”- മഞ്ജു പത്രോസ് ചോദിക്കുന്നു.
ഒരേവീട്ടിൽ രണ്ടുപേർ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണ് രണ്ട് സുഹൃത്തുക്കളായി വീടിന് പുറത്ത് ബിഹേവ് ചെയ്യുന്നത്. കുട്ടികൾക്കും നല്ലതാണ് അത്. മഞ്ജു പത്രോസും സുനിച്ചനും വേർപിരിഞ്ഞാൽ എന്താണ്. ഒരു ഫാമിലി ഷോയിലൂടെ ഞങ്ങളെ നിങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതാണെന്ന് ആളുകൾ പറയും. ആ ഫാമിലി ഷോ അവിടെ തീർന്നില്ലേ. ഇപ്പോഴും ഒരു കുടുംബ കോടതിയിലും ഒരു പെറ്റീഷനും ഞങ്ങൾ ഫയൽ ചെയ്തിട്ടില്ലെന്നും മഞ്ജു വിവരിച്ചു.
കൂടാതെ, തങ്ങളുടെ വിവാഹ ബന്ധം എങ്ങനെയാണെന്ന് ചുഴിഞ്ഞറിയേണ്ട കാര്യമെന്താണ്. ഞങ്ങളുടെ മുറിക്കുള്ളിൽ എന്താണെന്നോ ഫോണിൽ എന്താണ് സംസാരിക്കുന്നതെന്നോ എന്തിനാണ് അറിയുന്നത്? വെറുതെ അല്ല ഭാര്യ 2012ലാണ് നടക്കുന്നത്. ഇന്ന് 2023 ആയി. ഇതിനിടയിൽ ഒരുപാട് കാലം പോയിട്ടുണ്ട്. ഒരുപാട് ശരി തെറ്റുകൾ നമ്മുടെ മുന്നിലൂടെ കടന്നുപോകും. ഓരോ ദിവസവും ഓരോ അനുഭവങ്ങളല്ലേ. പുതിയ പാഠങ്ങളല്ലേ പഠിക്കുന്നതെന്നും താരം ചോദിക്കുന്നു.
നമ്മൾ അറിഞ്ഞുവെച്ച ശരികളെല്ലാം ശരികളല്ലെന്ന് ഈ കാലഘട്ടത്തിലൂടെയേ അറിയൂ. തിരുത്താൻ പറ്റാത്ത രീതിയിൽ ജീവിതം മാറിപ്പോയി എന്ന് പറയുന്ന എത്രയോ സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്. എന്തുകൊണ്ട് തിരുത്താൻ പറ്റുന്നില്ല, പേടി. സമൂഹത്തെ പേടിയാണ്. ജീവിക്കാൻ സമ്മതിക്കില്ല ഇവിടുത്തെ സമൂഹമെന്നും മഞ്ജു പത്രോസ് കു റ്റ പ്പെടുത്തി.