റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.
പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.’
പലരും തെറ്റായി വ്യാഖ്യാനിച്ച സുമിയുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും മഞ്ജു സംസാരിച്ചിരുന്നു. തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മഞ്ജു തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമായ മറുപടിയും നല്‍കിയിരുന്നു.
ഇപ്പോഴിതാ സീരിയല്‍ താരങ്ങള്‍ക്കെതിരെ ഒരു പൊതുചടങ്ങില്‍ മോശം പരാമര്‍ശം നടത്തിയതിന് അതേ വേദിയില്‍ നിന്ന് കിടലന്‍ മറുപടി നല്‍കുകയാണ് താരം. പെരുമ്പിലാവില്ഡ വെച്ച് നടന്ന കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷ പരിപാടിയില്‍ വെച്ചാണ് മഞ്ജു മറുപടി നല്‍കിയത്.
സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അഭിനയം എന്ന ത് തൊഴില്‍ മേഖലയാണെന്നും ഒരു മേഖലയിലും മുന്നിലെത്താന്‍ ഒട്ടും എളുപ്പമല്ലെന്നും തനിക്ക് കൃഷി ഇഷ്ടമല്ലെന്ന് കരുതി കര്‍ഷകന്‍ വേദിയിലിരിക്കുന്നത് ശരിയല്ലെന്ന് പറയുന്നതേ ശരിയല്ലല്ലോ എന്നും മഞ്ജു പറഞ്ഞു.