സ്വന്തം മേല്‍വിലാസത്തില്‍ ഒരു വീടില്ലാത്തതിന്റെ സങ്കടം അത് അനുഭവിച്ചവര്‍ക്കേ അറിയൂ, ഇപ്പോള്‍ പൂര്‍ത്തിയായത് എന്റെ സ്വപ്നം, മഞ്ജു പത്രോസ് പറയുന്നു

583

റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീന്‍ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.

പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലുമായി താരം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബര്‍ ആ ക്ര മണവും രൂക്ഷമായിരുന്നു.

Advertisements

ഇപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ഓരോ പോസ്റ്റുമായി എത്തുമ്പോള്‍ നെഗറ്റീവ് കമന്റുകള്‍ പതിവാണ്. ഭര്‍ത്താവുമായി മഞ്ജു വേര്‍പിരിയുന്നു എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ബിഗ്ബോസില്‍ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങള്‍ നടന്നിരുന്നു.

Also Read: ആ കാത്തിരിപ്പിന് വിരാമം, ഖുറേഷി അബ്രഹാം ഉടന്‍ എത്തും, എമ്പുരാന്റെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മഞ്ജു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചത്. സ്വന്തമായി പണിത പുതിയ വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് മഞ്ജുവും കുടുംബവും. ഇപ്പോഴിതാ ഇതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവും സുഹൃത്ത് സിമിയും.

എല്ലാവരുടെയും ആഗ്രഹങ്ങളിലൊന്നാണ് വീട്. ഒന്നരവര്‍ഷമായി ഈ വീടിന്റെ പണി നടക്കാന്‍ തുടങ്ങിയിട്ടെന്നും മഞ്ജുവിന്റെ ഏറെ കാലമായുല്‌ള ഒരു ആഗ്രഹമാണ് ഇപ്പോള്‍ പൂവണിഞ്ഞതെന്നും സിമി പറയുന്നു. 18 വാടകവീടുകളില്‍ മഞ്ജു മാറി മാറി താമസിച്ചിട്ടുണ്ടെന്നും ഏറെ സങ്കടം നിറഞ്ഞ ഒന്നായിരുന്നു ഓരോ വീട്ടിലേക്കുള്ള യാത്രയെന്നും സിമി കൂട്ടിച്ചേര്‍ത്തു.

Also Read: ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, മോഹന്‍ലാലിനെ നേരിട്ട് കണ്ട സന്തോഷത്തില്‍ ഷിജിലി, വൈറലായി പോസ്റ്റ്

ഓരോ വീട്ടിലും കയറി എല്ലാം സെറ്റ് ചെയ്ത് ഒരു വര്‍ഷം ആകുമ്പോള്‍ ഇറങ്ങേണ്ടി വരുമെന്നും സിമിയും എപ്പോഴും തന്നെ സഹായിക്കാനുണ്ടാവാറുണ്ടെന്നും സ്വന്തം മേല്‍വിലാസത്തില്‍ ഒരു വീടില്ലാത്തതിന്റെ സങ്കടം അത് അനുഭവിക്കുന്നവര്‍ക്കേ അറിയൂ എന്നും തന്റെ സ്വപ്‌നമാണ് ഇ്‌പ്പോള്‍ പൂര്‍ത്തിയായതെന്നും മഞ്ജു പറയുന്നു.

Advertisement