ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.
2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മഞ്ജു പങ്കുവെക്കുന്ന പോസ്റ്റുകള്‍ മിക്കപ്പോഴും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുണ്ട്. എന്നാല്‍ എല്ലാ കമന്റുകള്‍ക്കും വ്യക്തമായ മറുപടിയും താരം നല്‍കാറുണ്ട്.
ഇപ്പോഴിതാ വിവാഹത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ച് മഞ്ജു സംസാരിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. തന്നെ കൊണ്ട് വന്ന് ഒരു നടുക്കടലില്‍ ഇട്ട പോലെത്തെ അവസ്ഥയായിരുന്നു ആഫ്റ്റര്‍ മാര്യേജെന്ന് മഞ്ജു പറയുന്നു.
എവിടെ തിരിഞ്ഞാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു തന്രെ ജീവിതം. വിവാഹമൊക്കെയായപ്പോള് സുനിച്ചന് വീടൊക്കെ പുതുക്കിയെന്നും അങ്ങനെ വീണ്ടും കടം കൂടിയെന്നും തനിക്ക് വിവാഹം കഴിക്കാന്‍ പോകുന്നവരോട് പറയാനുള്ളത് തിരികെ കൊടുക്കാന്‍ ഒരു മാര്ഗമുണ്ടെങ്കിലേ നമ്മള് ഒരു സാധനം വാങ്ങാന്‍ പാടുള്ളൂവെന്നാണെന്നും മഞ്ജു പറയുന്നു.
Also Read:സിബിയായി ഷെയ്നും ശോശയായി മഹിമയും; ലിറ്റില്‍ ഹാര്‍ട്സ് ട്രെയ്ലര്
ആ കടങ്ങളൊക്കെ വീട്ടാനായത് തനിക്ക് ഒരു ജോലി കിട്ടിയതുകൊണ്ടാണ്. താന്‍ ഇന്നും ജീവിച്ചിരിക്കുന്നത് ബിഗ് ബോസ് ഷോയൊക്കെ തന്റെ ജീവിതത്തില്‍ വന്നതുകൊണ്ടാണെന്നും അല്ലെങ്കില്‍ താനുണ്ടാകുമായിരുന്നില്ലെന്നും താന്‍ ഉറങ്ങാന്‍ പോലും കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച നാളുകളുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു.
കടം വീട്ടാനായി തന്റെ സ്വര്‍ണ്ണമെല്ലാം വില്‍ക്കേണ്ടി വന്നു. വിവാഹം കഴിഞ്ഞ് മൂന്നാംദിവസം വീട്ടിലേക്ക് പോകുമ്പോള്‍ സ്വര്‍ണ്ണമൊന്നും ഉണ്ടായിരുന്നില്ലെന്നും കല്യാണ ദിവസം മാത്രമേ താന്‍ ആ സ്വര്‍ണ്ണം കണ്ടിട്ടുള്ളൂവെന്നും മഞ്ജു പറയുന്നു.