മഞ്ജു അമ്മയ്ക്ക് നേർന്ന പിറന്നാൾ ആശംസ ഏറ്റെടുത്ത് സോഷ്യൽമീഡിയ ; ക്യാൻസറിനെ മനക്കരുത്തുകൊണ്ട് നേരിട്ട ഗിരിജയെ കുറിച്ച് ചർച്ച ചെയ്ത് സോഷ്യൽമീഡിയ

81

മഞ്ജു വാര്യരുടെ അമ്മ ഗിരിജ നമ്പ്യാർ മഞ്ജുവിനെക്കാൾ രണ്ടിരട്ടി സ്‌ട്രോങ്ങാണ്. ക്യാൻസറിനെ മനക്കരുത്തുകൊണ്ട് നേരിട്ട ഗിരിജയുടെ കഥ പലപ്പോഴും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. അമ്മയെക്കുറിച്ച് നിരവധി അഭിമുഖങ്ങളിൽ മഞ്ജു വാചാലയായിട്ടുണ്ട്.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തിയായി മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത് അമ്മയെയാണ്. അമ്മയ്ക്ക് പിറന്നാള ആശംസിച്ച് എത്തിയിരിക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് മഞ്ജുവിന്റെ പോസ്റ്റ് വൈറലായി മാറിയത്.

Advertisements

ALSO READ

കുട്ടിയുടുപ്പിട്ട് ജാൻവിയുടെ കാണുമ്പോൾ എനിക്ക് അങ്ങനെ തോന്നുവെന്ന് കത്രീന കൈഫ്; കിടിലൻ മറുപടി നൽകി വായടപ്പിച്ച് സോനം കപൂർ

തന്റെ ജീവിതത്തിലെ സൂപ്പർസ്റ്റാറായാണ് മഞ്ജു വാര്യർ അമ്മയെ വിശേഷിപ്പിക്കുന്നത്. ‘എന്റെ സൂപ്പർസ്റ്റാറിന്റെ ദിനമാണ്, ഹാപ്പി ബർത്ത് ഡേ അമ്മ’-എന്നായിരുന്നു മഞ്ജു വാര്യർ കുറിച്ചത്. അമ്മയെ ടാഗ് ചെയ്തായിരുന്നു മഞ്ജു കുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്തത്. നവ്യ നായർ, ടൊവിനോ തോമസ്, മിഥുൻ രമേഷ്, രമേഷ് പിഷാരടി തുടങ്ങി നിരവധി പേരാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയിട്ടുള്ളത്.

അടുത്തിടെ കാൻസറിനെ തോൽപ്പിച്ചത് എങ്ങനെയാണെന്നും അമ്മ തുറന്നു പറഞ്ഞിട്ടുണ്ട്, വാക്കുകൾ, 2000 ൽ, മഞ്ജു മോളെ പ്രസവിച്ച സമയത്താണ് ആദ്യമായി ക്യാൻസർ ബാധിച്ചു എന്ന് താനും കുടുംബവും മനസിലാക്കുന്നത്. പക്ഷെ അത്ര വലിയ സീരിയസ്‌നെസ് ഉള്ളതായി തോന്നിയില്ല. മോളുടെ ചോറൂണും മറ്റുമായി സർജറി കുറെ നീട്ടികൊണ്ട് പോവുകയും ചെയ്തു. പിന്നെ എന്തായാലും സർജറി ചെയ്യണം എന്ന നിർദ്ദേശപ്രകാരം സർജറി ചെയ്യുകയും ചെയ്തു. ആർസിസിയിൽ ആയിരുന്നു ചികിത്സ.

ALSO READ

ദിലീപിന്റെ മുൻപിൽ മുട്ടു കുത്തിയിരുന്നു വിശേഷങ്ങൾ ചോദിക്കുന്ന ദിവ്യ ഉണ്ണി; പഴയകാലം ഓർത്തെടുത്ത് ദിലീപിനെ കുറിച്ച് നടി ദിവ്യ ഉണ്ണി പറയുന്നത് കേട്ടോ

ഇത്തരമൊരു അസുഖം വരും എന്ന വിചാരം ഉണ്ടായിരുന്നില്ല . കീമോ ചെയ്തു, അവിടെ വച്ച് കുറെ അധികം സുഹൃത്തുക്കളെയും ലഭിച്ചു. കീമോ ചെയ്യാൻ പോകുമ്പോൾ തങ്ങൾ പരസ്പരം വിളിക്കാറുണ്ടായിരുന്നു, അങ്ങനെ ഒരിക്കൽ കീമോ ചെയ്യാൻ പോയപ്പോൾ ഒരു സുഹൃത്തിന്റെ ഭർത്താവാണു ഫോൺ എടുത്തത്. എന്നാൽ അവർ മരിച്ചു പോയി എന്ന് അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ഒരുപാട് ദുഃഖം തോന്നി. ഇതേ അവസ്ഥ തന്നെ ആയിരുന്നു മറ്റൊരു സുഹൃത്തിന്റെ കാര്യത്തിലും ഉണ്ടായത്

സുഹൃത്തുക്കൾ മരിച്ചു പോയി എന്ന് കേട്ടപ്പോഴാണ് അസുഖത്തിന്റെ ഗുരുതരാവസ്ഥ മനസിലാകുന്നത്. അപ്പോൾ ഞാനും മരണപ്പെട്ടു പോകുമോ എന്ന പേടി ആയി തനിക്ക്. ഭർത്താവും മക്കളും സമാധാനിപ്പിക്കാനും ധൈര്യം തരാനും എല്ലായ്‌പ്പോഴും കൂടെയുണ്ടായി. മറ്റുള്ളവരെ ബാധിച്ചതു പോലെ അത്ര ഗൗരവമില്ല അമ്മയുടെ അസുഖമെന്ന മക്കളുടെ ആശ്വാസ വാക്കുകളായിരുന്നു എന്റെ ധൈര്യം എന്നുമായിരുന്നു ഗിരിജയുടെ വാക്കുകൾ.

Advertisement