‘അമ്മയായിരുന്നു എനിക്കെല്ലാം; കിണറ്റിൽ ചാടാൻ പറഞ്ഞാൽ ചാടും’: അന്ന് ആകെയുണ്ടായിരുന്ന സുഹൃത്താണ് ഇന്നെന്റെ ഭർത്താവ്; തുറന്നുപറഞ്ഞ് മഞ്ജരി

988

ഒരു പിടി മികച്ച ഗാനങ്ങൾ ആലപിച്ച മലയാളികളുടെ പ്രിയ ഗായികയാണ് മഞ്ജരി. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്കു തട്ടമിട് എന്ന ജനപ്രിയ ഗാനം പാടി മലയാള സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തിയ ഗായികയാണ് മഞ്ജരി.

വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തിൽ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങൾ മലയാളിക്ക് സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരത്തിലെ ഒരു ചിരി കണ്ടാൽ, അനന്തഭ്രദ്രം സിനിമയിലെ പിണക്കമാണോ, രസതന്ത്രത്തിലെ ആറ്റിൻ കരയോരത്തെ, മിന്നാമിന്നിക്കൂട്ടത്തിലെ കടലോളം വാത്സല്യം തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങൾ മഞ്ജരി ആലപിച്ചിട്ടുണ്ട്.

Advertisements

കഴിഞ്ഞവർഷമാണ് മഞ്ജരി രണ്ടാമതും വിവാഹിത ആയത്. വലിയ ആഘോഷങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ സാധാരണ രീതിയിലാണ് താരത്തിന്റെ വിവാഹം നടന്നത്. തന്റെ ബാല്യകാല സുഹൃത്ത് ആയിരുന്ന ജെറിനെയാണ് മഞ്ജരി വിവാഹം കഴിച്ചത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകൾ. ഇപ്പോഴിതാ മഞ്ജരി തന്റെ സംഗീത യാത്രയെ പറ്റിയും ജീവിതത്തെ പറ്റിയും തുറന്ന് സംസാരിക്കുകയാണ്.

ALSO READ-ഹരികൃഷ്ണന്‍മാരുടെ നായികയാവേണ്ടിയിരുന്നത് മീന, താരം സിനിമ ഉപേക്ഷിക്കാനുള്ള കാരണം ഇങ്ങനെ

സംഗീത ലോകത്ത് താൻ എത്തിയിട്ട് ഏകദേശം 20 വർഷമായെന്നും അത് വലിയ സന്തോഷമുള്ള കാര്യമാണെന്നും താരം മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഒരുപാട് സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നെന്നും താരം പറയുന്നു.

കുട്ടിക്കാലത്ത് മസ്‌കറ്റിലായിരുന്നു. സംഗീതം പഠിക്കാനായിട്ടാണ് നാട്ടിലെത്തുന്നത്. പൊതുവെ അധികമാരോടും സംസാരിക്കാത്ത ആളായിരുന്നു താൻ. അത് പലരും അഹങ്കാരം എന്ന ടോണായിട്ട് എടുത്തു. അതൊക്കെ മാറ്റാൻ സമയമെടുത്തെന്ന് മഞ്ജരി വിശദീകരിക്കുന്നു,

ALSO READ-പല കാര്യത്തിലും ഞങ്ങള്‍ക്ക് രണ്ട് അഭിപ്രായം, ഞാന്‍ കാണാന്‍ കൊള്ളാവുന്ന ടാലന്റഡായ ഒരു ആക്ടറാണെന്ന് അവള്‍ അംഗീകരിച്ചാല്‍ കൊള്ളാം, അമാലിനെ കുറിച്ച് ദുല്‍ഖര്‍ പറയുന്നു

തനിക്ക് ചെറുപ്പത്തിൽ തന്നെ പാടാൻ അവസരം കിട്ടിയിരുന്നു. സ്‌കൂൾ കാലഘട്ടം മസ്‌കറ്റിലായിരുന്നു. അന്ന് ആകെപ്പാടെ ഉണ്ടായിരുന്ന സുഹൃത്താണ് ഇപ്പോൾ എന്റെ ഭർത്താവ് ജെറിൻ. കോളേജിൽ പഠിക്കുന്ന സമയത്തും തനിക്ക് സുഹൃത്തുക്കൾ ഇല്ലായിരുന്നു. അമ്മ പറയുന്നത് കേൾക്കും. അതായിരുന്നു രീതി. അമ്മ കിണറ്റിൽ ചാടാൻ പറഞ്ഞാലും അത് താൻ ചെയ്യുമായിരുന്നുവെന്നും മഞ്ജരി തുറന്നുപറയുകയാണ്.

Advertisement