തിരുവനന്തപുരത്തെ നായര്‍ ലോബി മലയാള സിനിമയില്‍ ചേരി തിരിവ് ഉണ്ടാക്കുന്നുവെന്ന ആരോപണം നടന്‍ തിലകനാണ് ആദ്യം ഉന്നയിക്കുന്നത്.
എന്നാല്‍ ജഗതി ശ്രീകുമാറിനെ പോലെയുള്ള സീനിയര്‍ താരങ്ങള്‍ ഇതില്‍ അടിസ്ഥാനമില്ലെന്ന് പങ്കുവച്ചെങ്കിലും തിലകന്‍ ഇതിനെതിരെ ശക്തമായി തന്റെ നിലപാട് അറിയിച്ചിരുന്നു.
മോഹന്‍ലാല്‍, നെടുമുടി വേണു, മണിയന്‍പിള്ള രാജു തുടങ്ങിയ സീനിയര്‍ താരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു തിലകന്റെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ടു നടന്‍ മണിയന്‍പിള്ള രാജു പറയുന്നതിങ്ങനെ:
‘സിനിമയില്‍ ഒരിക്കലും ജാതിമതമില്ല, കാരണം മമ്മൂട്ടി എന്ന നടനെ കൊണ്ട് വരുന്നത് എംടി വാസുദേവന്‍ എന്ന നായരാണ്, മോഹന്‍ലാലിനെ കൊണ്ട് വന്നതാകട്ടെ ഫാസില്‍ എന്ന ഇസ്ലാമും.
സിനിമയില്‍ എപ്പോഴും മാര്‍ക്കറ്റ് ആണ് നോക്കുന്നത്,എന്റെ അച്ഛന്‍ സിനിമ എടുത്താലും ആര്‍ക്കാണ് മാര്‍ക്കറ്റ് അവരെ സമീപിക്കും, അവിടെ ജാതിയും മതവും ഒന്നും നോക്കില്ല. നായര്‍ ലോബി ഉണ്ടെന്നത് തിലകന്‍ ചേട്ടന്റെ വെറും തെറ്റിദ്ധാരണ മാത്രമായിരുന്നു’.