മലയാളികളുടെ പ്രിയപ്പെട്ട സിനിമാതാരങ്ങളില്‍ ഒരാളാണ് മണിയന് പിള്ള രാജു. ഇതിനോടകം ഒത്തിരി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളും സീരിയസ് കഥാപാത്രങ്ങളും താരം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിലെ തന്റെ സുഹൃത്തുക്കളെ കുറിച്ച് സംസാരിക്കുകയാണ് മണിയന് പിള്ള രാജു. മലയാള സിനിമയില്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് മഞ്ജു വാര്യരെന്ന് മണിയന് പിള്ള രാജു പറഞ്ഞു.
Also Read: ബിഗ് ബോസില്‍ നിന്നും പുറത്തേക്ക്, പൊട്ടിക്കരഞ്ഞ് എയ്ഞ്ചലിന്, ആശ്വസിപ്പിച്ച് ലാലേട്ടന്
അവര്‍ അഭിനയിച്ച കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം താനായിരുന്നു നിര്‍മ്മിച്ചത്. അതിലേക്ക് വിളിക്കുമ്പോള്‍ മഞ്ജുവിന്റെ കല്യാണം തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും എന്നാല്‍ മഞ്ജു അന്ന് പറഞ്ഞത് തന്റെ സിനിമ ചെയ്തിട്ടേ വിവാഹം കഴിക്കൂ എന്നാണെന്നും മണിയന് പിള്ള രാജു പറഞ്ഞു.
മഞ്ജു ക്യാമറയുടെ മുന്നില്‍ നില്ക്കുമ്പോള് താന്‍ സൈഡില്‍ വന്ന് നില്‍ക്കാറുണ്ട്. അപ്പോള്‍ മഞ്ജുവിന്റെ മുഖത്ത് മിന്നിമറയുന്ന എല്ലാ എക്സ്പ്രഷന്‍സും തനിക്ക് കാണാന്‍ കഴിയുമെന്നും മഞ്ജു ഒരു അതിഗംഭീര ആര്‍ട്ടിസ്റ്റാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
തനിക്ക് മഞ്ജുവിനോടുള്ള ആരാധന ഒരു പ്രണയം പോലെയായിരുന്നു. മഞ്ജുവിന്റെ കഴിവിനെ താന്‍ ബഹുമാനിക്കുന്നുവെന്നും ആ സിനിമ കഴിഞ്ഞതുമുതലാണ് മഞ്ജുവുമായുള്ള സൗഹൃദം തുടങ്ങിയതെന്നും മണിയന് പിള്ള രാജു പറഞ്ഞു.