ആ സിനിമയില്‍ രാജു അഭിനയിക്കട്ടേ എന്ന് മോഹന്‍ലാല്‍ പ്രിയദര്‍ശനോട് പറഞ്ഞു, വലിയൊരു മനസ്സാണ് അന്ന് ഞാന്‍ കണ്ടത്, തുറന്നുപറഞ്ഞ് മണിയന്‍ പിള്ള രാജു

231

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് മണിയന്‍പിള്ള രാജു. നായകനായും സഹ നടനായും കോമേഡിയനായും നിര്‍മ്മാതാവായും എല്ലാം തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് അദ്ദേഹം. കോമഡിയും ഗൗരവ്വമുള്ള വേഷവുമൊക്കെ ഒരുപോലെ വഴങ്ങുന്ന താരം കൂടിയാണ് മണിയന്‍പിള്ള രാജു.

സുധീര്‍ കുമാര്‍ എന്നാണ് മണിയന്‍പിള്ള രാജുവിന്റെ യഥാര്‍ത്ഥ പേര്. രേഖകളിലൊക്കെയും താന്‍ സുധീര്‍ കുമാര്‍ ആണെങ്കിലും തന്നെ ആളുകള്‍ക്ക് അറിയുക മണിയന്‍പിള്ള രാജു എന്ന പേരിലാണെന്നും അദ്ദേഹം പറയുന്നു. 1976 ല്‍ പുറത്തിറങ്ങിയ മോഹിനിയാട്ടം എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.

Advertisements

പിന്നീട് അഭിനയിച്ച മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് അദ്ദേഹം താരമായി മാറുന്നത്. ഇതോടെയാണ് സുധീര്‍ കുമാര്‍ മണിയന്‍പിള്ള രാജുവായി മാറുന്നത്. ഇതിനോടകം മുന്നോറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് മണിയന്‍പിള്ള രാജു. കോമഡിയും വില്ലത്തരവുമൊക്കെ ചെയ്ത് ഫലിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തു.

Also Read: ഒന്നാം വിവാഹം വന്‍പരാജയം, രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചത് മകന്‍, എല്ലാം മനസ്സിലാക്കുന്ന സ്മാര്‍ട്ട് കിഡാണ് അര്‍ഹാനെന്ന് ശ്രിന്ദ

കോമഡി വേഷങ്ങളാണ് മണിയന്‍പിള്ള രാജുവിനെ ജനപ്രീയനാക്കുന്നത്. മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒരാള്‍ കൂടിയാണ് ഇന്ന് മണിയന്‍പിള്ള രാജു. ഇപ്പോഴിതാ താരരാജാവ് മോഹന്‍ ലാല്‍ നായകനാവേണ്ടിയിരുന്ന ഒരു ചിത്രത്തില്‍ താന്‍ നായകനായി എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍ പിള്ള രാജു.

സംവിധായകന്‍ പ്രിയദര്‍ശന്റെ ചിത്രത്തിലായിരുന്നു താന്‍ അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിനെ പ്രിയദര്‍ശന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം ഡേറ്റ് ഇല്ലെന്നായിരുന്നു പറഞ്ഞത്. അങ്ങനെ തന്നെ നായകനാക്കി എന്നും എന്നാല്‍ മോഹന്‍ലാല്‍ അപ്പോള്‍ ഏറ്റെടുത്തിരുന്ന സിനിമ കാന്‍സല്‍ ആവുകയും അദ്ദേഹം ഫ്രീ ആവുകയും ചെയ്തു.

Also Read: ,അവരാണ് പത്മാവതി എന്ന പേര് മാറ്റി മേനക എന്നാക്കിയത്, സിനിമയിലെത്തിയതിനെ കുറിച്ച് മനസ്സുതുറന്ന് മേനക

ഇതോടെ പ്രിയദര്‍ശന്‍ മോഹന്‍ലാലിനോട് ചിത്രത്തില്‍ അഭിനയിക്കുന്നോ എന്ന് ചോദിച്ചുവെന്നും എന്നാല്‍ അത് രാജു തന്നെ ചെയ്യട്ടെ എന്നായിരുന്നു മോഹന്‍ലാല്‍ മറുപടി നല്‍കിയതെന്നും വലിയ മനസ്സാണ് അന്ന് മോഹന്‍ലാല്‍ തന്നോട് കാണിച്ചതെന്നും മണിയന്‍ പിള്ള രാജു പറഞ്ഞു.

Advertisement