വീട്ടുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഞാനായിരുന്നു, രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെട്ട കുടുംബം ആയിരുന്നു; ഒരു സ്‌പോണ്‍സറാണ് പഠിപ്പിച്ചത്: മണിക്കുട്ടന്‍

291

മിനി സ്‌ക്രീന്‍പ്രേക്ഷകരുടെ പ്രിയങ്കരനായിരുന്നു മണിക്കുട്ടന്‍. മണിക്കൂട്ടന്‍ റേറ്റിങ്ങില്‍ മുന്നില്‍ നിന്ന കായംകുളം കൊച്ചുണ്ണി എന്ന പരമ്പരയിലൂടെ മലയാളികളുടെ മനം കവര്‍ന്നെടുക്കാന്‍ അന്ന് മണിക്കുട്ടന് കഴിഞ്ഞു. ബിഗ് ബോസില്‍ വന്ന ശേഷം മണിക്കുട്ടനെ സ്നേഹിക്കുന്നവരുടെ എണ്ണം കൂടി എന്നല്ലാതെ കുറഞ്ഞിട്ടില്ല.

നടനായും നല്ലൊരു മനുഷ്യനായും മണിക്കുട്ടന് നൂറില്‍ നൂറ് മാര്‍ക്ക് കൊടക്കാമെന്നാണ് മണിക്കുട്ടന്‍ ബിഗ് ബോസിലെത്തിയ ശേഷം അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഒരു ടെലിപ്ലേയിലൂടെയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് മണിക്കുട്ടന്‍ എത്തിയത്.

Advertisements

അതിനുശേഷം ജയകുമാറിന്റെ വര്‍ണ്ണചിറകുകള്‍ എന്ന സീരിയലില്‍ മണിക്കുട്ടന്‍ അഭിനയിച്ചു. ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത് കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ്. കൊച്ചുണ്ണിക്ക് ശേഷമാണ് മണിക്കുട്ടന് വിനയന്റെ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമ എന്ന അത്ഭുതലോകത്ത് ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങാന്‍ സാധിച്ചത്. എന്നാല്‍ അദ്ദേഹത്തിന് അധികം ചിത്രങ്ങളില്‍ തിളങ്ങാന്‍ സാധിച്ചില്ല. നിരവധി സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങല്‍ നിരവധി മണിക്കുട്ടന്‍ ചെയ്തിട്ടുണ്ട്. ബോയ്ഫ്രണ്ടിന് ശേഷം ബഡാ ദോസ്തിലാണ് മണിക്കുട്ടന്‍ അഭിനയിച്ചത്. പിന്നീട്, ബ്ലാക്ക് കാറ്റ്, ഛോട്ടാ മുംബൈ, ഹാര്‍ട്ട് ബീറ്റ്സ്, ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, ഫ്ലാഷ്, ട്വിന്റി ട്വന്റി തുടങ്ങിയ സിനിമകളിലും മണിക്കുട്ടന്‍ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ മരക്കാര്‍ സിനിമയിലും താരം വ്യത്യസ്തമായ വേഷത്തിലെത്തിയിരുന്നു.

ALSO READ- 15 വര്‍ഷം കാത്തിരുന്ന് എത്തിയ രണ്ടാമത്തെ കണ്‍മണിക്ക് പേരിടല്‍ ചടങ്ങ്; ആഘോഷമാക്കി നരേനും കുടുംബവും; കുഞ്ഞിനിട്ട പേര് കേട്ടോ, മനോഹരമെന്ന് ആരാധകര്‍

സിനിമ തേടി നടന്ന കാലത്ത് ഒരുപാട് തിരസ്‌കരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിനയം നിര്‍ത്തിപോകണം എന്നുപോലും തോന്നിയ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മണിക്കുട്ടന്‍ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സിനിമയ്ക്ക് വേണ്ടി ആത്മാര്‍ത്ഥമായി സമര്‍പ്പിച്ച് കഴിഞ്ഞാല്‍ അത് ഒരുപാട് അനുഗ്രഹങ്ങള്‍ നല്‍കുമെന്ന വിശ്വാസം എന്നും ഒപ്പം ഉണ്ടായിരുന്നുവെന്നും മറക്കാനാകാത്ത ഒരുപാട് എക്സ്പീരിയന്‍സ് നല്‍കുന്ന ഒന്നാണ് സ്ട്രഗ്ലിങ് സ്റ്റേജെന്നും മണിക്കുട്ടന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ താന്‍ സൈലന്റ് ആണ് എന്നും ഷോ കഴിഞ്ഞതിനു ശേഷം നമ്മളെ ഇഷ്ടപ്പെടുന്ന വ്യക്തികള്‍ക്ക് വേണ്ടിയാണ് പാട്ടുപാടുകയും നൃത്തം ചെയ്യുകയും ചെയ്തത് എന്നാണ് താരം പറയുന്നത്. അതേസമയം, തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ വച്ച് പറഞ്ഞു എന്നും മണിക്കുട്ടന്‍ വെളിപ്പെടുത്തുന്നുണ്ട്. ഒരു അഭിനേതാവ് എന്ന രീതിയില്‍ ഒരുപാട് വര്‍ക്കുകള്‍ ചെയ്യണം. നടന്ന ആവുക എന്ന് ആഗ്രഹം തനിക്ക് ഉണ്ടായിരുന്നില്ല എന്നും താരും പറയുന്നുണ്ട്.

ALSO READ- ഞാന്‍ നായരാണെന്നായിരുന്നു അവര്‍ കരുതിയത്, വിവാഹശേഷം ഒരു മാസികയിലാണ് എന്റെ യഥാര്‍ത്ഥ പേര് കണ്ടത്, വെളിപ്പെടുത്തലുമായി ബീന ആന്റണി

കൂടാതെ രണ്ടറ്റം കൂട്ടിമുട്ടാന്‍ പാടുപെടുന്ന കുടുംബത്തില്‍ ആണ് താന്‍ ജനിച്ചതെന്ന് പറയുകയാണ് മണിക്കുട്ടന്‍. താന്‍ തന്റെ വീട്ടില്‍ നിന്നല്ല പഠിച്ചത്. തനിക്ക് ഒരു സ്‌പോണ്‍സര്‍ ഉണ്ടായിരുന്നു. തന്റെ രണ്ട് ചേച്ചിമാര്‍ക്ക് ശേഷം ജനിച്ച മകനാണ് താനെന്നും താരം പറയുന്നു. അവരുടെ വലിയ പ്രതീക്ഷ മുഴുവന്‍ താനായിരുന്നു. എന്തൊക്കെയോ ഭാഗ്യം കൊണ്ട് പ്രാര്‍ത്ഥനകള്‍ക്കൊണ്ടുമാണ് തനിക്ക് സിനിമയിലും സീരിയലിലും അവസരങ്ങള്‍ കിട്ടിയതെന്നും മണിക്കുട്ടന്‍ പറയുന്നു.

പിന്നീട് അവസരം കിട്ടാതെ ആയപ്പോള്‍ പഠിച്ചു ജോലി വാങ്ങാം എന്ന് ചിന്തിച്ചു. സിനിമാ ഫീല്‍ഡിന് വരുന്നതിന് മുന്‍പ് പിതാവിന് കെഎസ്ആര്‍ടിസിയില്‍ ജോലി കിട്ടി. മുന്‍പ് പണ്ട് എന്തെങ്കിലും പരിപാടികള്‍ക്ക് പോകുമ്പോള്‍ അച്ഛനെയും അമ്മയെയും ആരും മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. താന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ എത്തിയശേഷം അവരെ മണിക്കുട്ടന്‍ അച്ഛനെയും അമ്മയും എന്ന് പറഞ്ഞ ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങിയതെന്നും മണിക്കുട്ടന്‍ പറയുന്നു.

Advertisement