മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം. ഈ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം സിനിമയിലെ പ്രകടനം മണികണ്ഠന്‍ ആചാരിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.
ഈ ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ മണികണ്ഠന്‍ ആചാരി അവതരിപ്പിച്ചത്. തകര്‍പ്പന്‍ അഭിനയമാണ് മണികണ്ഠന്‍ കമ്മട്ടിപ്പാടത്തില്‍ കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.
കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്. ഇതിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സഹനടനായുളള വേഷങ്ങളിലാണ് നടന്‍ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.
മോഹന്‍ലാല്‍ നായകനായി എത്തിയ മലൈക്കോട്ടൈ വാലിബനിലും മണികണ്ഠന്‍ അഭിനയിച്ചിരുന്നു. ലിജോ ജോസ് സംവിധാനം ചെയ്ത സിനിമ വാലിബന്‍ തിയ്യേറ്ററിലെത്തിയത് വലിയ ഹൈപ്പോടെയായിരുന്നു. എന്നാല്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മണികണ്ഠന്‍. ചിത്രത്തില്‍ തനിക്ക് മോഹന്‍ലാലിനെ കെട്ടിപ്പിടിക്കുന്ന സീനുണ്ടായിരുന്നുവെന്നും വാലിബന്‍ രക്ഷിച്ച് കൊണ്ടുപോകുന്ന അടിമകളിലൊരാളായിരുന്നു താനെന്നും മണികണ്ഠന്‍ പറയുന്നു.
ലാലേട്ടനെ കെട്ടിപ്പിടിക്കാന്‍ കഴിഞ്ഞതില്‍ഓത്തിരി സന്തോഷമുണ്ട്. ആ സീനെടുക്കുമ്പോള്‍ ടെക്‌നിക്കല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും താന്‍ മാത്രമേ കെട്ടിപ്പിടിക്കുന്നുള്ളൂവെന്നും അടുത്ത് വന്ന് അറിഞ്ഞ് കെട്ടിപ്പിടിക്കൂവെന്നും മോഹന്‍ലാല്‍ തന്നോട് പറഞ്ഞുവെന്നും മണികണ്ഠന്‍ പറയുന്നു.