സന്തോഷ വാര്‍ത്ത; ചിത്രം മണിച്ചിത്രത്താഴ് വീണ്ടും പ്രേക്ഷകരിലേക്ക്

78

1993ല്‍ ഫാസില്‍ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലര്‍ മലയാള ചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

പത്തൊന്‍പതാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.

Advertisements

സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖരായ സിദ്ദിഖ്-ലാല്‍, പ്രിയദര്‍ശന്‍, സിബിമലയില്‍ എന്നിവര്‍ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി.

പുതിയ അപ്ഡേറ്റുകള്‍ അനുസരിച്ച് സിനിമ 2024 ജൂലൈ 12,നോ ഓഗസ്റ്റ് 17,നോ വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് . ടീം റീമാസ്റ്ററിംഗ് പ്രക്രിയ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ മണിച്ചിത്രത്താഴ് റീ റിലീസ് തീയതി പ്രഖ്യാപിക്കൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2024 ജൂലൈ 17ന് വീണ്ടും റിലീസ് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്. ഒഫീഷ്യല്‍ ട്രെയിലര്‍ സഹിതം ചിത്രത്തിന്റെ റീ റിലീസ് തീയതി ഔദ്യോഗികമായി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് വിവരം.

 

 

Advertisement