വിനയ പ്രസാദിനെ നേരിട്ട് കാണാതെ ഞാന്‍ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത് ഈ കാരണം കൊണ്ട്; മണിച്ചിത്രത്താഴിലേക്ക് എത്തിയപ്പോള്‍ ഫാസില്‍ പറഞ്ഞതിങ്ങനെ

295

വര്‍ഷങ്ങളായി മലയാള സിനിമാ സീരിയല്‍ രംഗത്ത് നിറഞ്ഞു നിന്ന താരമാണ് നടി വിനയ പ്രസാദ്. മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഈ താരസുന്ദരി ശരിക്കും മലയാളിയാണെന്ന് പലരും കരുതിയിട്ടുണ്ട്. എന്നാല്‍ കാര്‍ണാടകയില്‍ ജനിച്ച് വളര്‍ന്ന വിനയ കന്നട ചിത്രത്തിലൂടെയാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് മലയാളത്തിലേക്കുള്‍പ്പടെ താരം എത്തി.

അതേസമയം, താരത്തിന്റെ കരിയറില്‍ തന്നെ ബ്രേക്ക് ആയത് മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ശ്രീദേവി എന്ന കഥാപാത്രമായിരുന്നു. ശോഭനയ്‌ക്കൊപ്പം പ്രാധാന്യമുള്ള വേഷത്തിലാണ് വിനയ ഈ സിനിമയിലെത്തിയത്.

Advertisements

അതേസമയം, താന്‍ എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്ന് പറയുകയാണ് വിനയ. മോഹന്‍ലാലാണ് തന്നെ ഈ ചിത്രത്തിലേക്ക് റഫര്‍ ചെയ്തതെന്ന് വിനയ പ്രസാദ് ഫ്ളവേഴ്സ് ഒരുകോടിയില്‍ എത്തിയപ്പോള്‍ പറയുകയാണ്.

തനിക്ക് ഭാഷയൊന്നും അറിയാത്തതിനാല്‍ ആശങ്കയോടെയാണ് ഈ ചിത്രത്തിന്റെ സെറ്റിലേക്ക് പോയത്. സീനിയര്‍ താരമാണെങ്കിലും ശോഭനയൊക്കെ നല്ല സപ്പോര്‍ട്ടീവായാണ് പെരുമാറിയത്. അത് ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്നും വിനയ പറയുന്നു.

ALSO READ- മഞ്ജുവിന്റെ തിരിച്ചുവരവ് മുടക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു; പല സംവിധായകരും അതുകാരണം ബുദ്ധിമുട്ടിലായി; വിവാഹമോചന ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഭവിച്ചത്

ഒരിക്കല്‍ ഒരു മലയാളികളുടെ ബാംഗ്ലൂരിലെ ഓണപ്പരിപാടിയില്‍ മോഹന്‍ലാല്‍ അതിഥിയായി എത്തിയിരുന്നു. കന്നഡ സിനിമയെ പ്രതിനിധീകരിച്ച് താനും ആ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അന്ന് പെരുന്തച്ചനില്‍ അഭിനയിച്ച നടിയല്ലേ എന്നൊക്കെ ചോദിച്ച് സംസാരിച്ചിരുന്നു. ഇംഗ്ലീഷിലാണ് സംസാരിച്ചത്.

അന്ന് മലയാളം എനിക്കത്ര വശമുണ്ടായിരുന്നില്ല. ഒരാഴ്ച കഴിഞ്ഞാണ് ലത്തീഫ് എന്ന പ്രൊഡക്ഷന്‍ മാനേജര്‍ എന്നെ വിളിക്കുന്നത്. ഫാസില്‍ സാറിന്റെ സിനിമയിലേക്ക് വേണ്ടിയാണ് വിളിക്കുന്നത്. മണിച്ചിത്രത്താഴ് എന്നാണ് സിനിമയുടെ പേരെന്നും, നിങ്ങള്‍ക്ക് അതില്‍ പ്രധാനപ്പെട്ടൊരു ക്യാരക്ടറുണ്ടെന്നും പറഞ്ഞിരുന്നു. കൂടാതെ മോഹന്‍ലാലാണ് നിങ്ങളെ നിര്‍ദേശിച്ചതെന്നും പറയുകയായിരുന്നു.

അന്ന് ഞാന്‍ ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയൊക്കെ ഞാന്‍ കണ്ടിരുന്നു. അങ്ങനെയാണ് മണിച്ചിത്രത്താഴിലേക്ക് എത്തിയത്. അന്ന് ആരേയും അറിയില്ലായിരുന്നു എനിക്ക്. ഒരു കണ്ണാടി പിടിച്ച് ഒരു സ്ത്രീ വന്നു. അതാണ് ശോഭന. ഇവിടെ വരൂ, ഇരിക്കൂയെന്നൊക്കെ പറഞ്ഞ് ശോഭനയാണ് തന്നെ സ്വാഗതം ചെയ്തത്.

ഇക്കാര്യങ്ങളൊക്കെ ഇപ്പോഴും ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. അത്രയും വലിയൊരു സ്വീകരണമായിരുന്നു അവരുടേതെന്നും വിനയ പ്രസാദ് പറയുന്നു. അതേസമയം, നിങ്ങളെ കാണാതെ ഞാന്‍ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത് മോഹന്‍ലാല്‍ പറഞ്ഞത് കൊണ്ടാണെന്ന് ആയിരുന്നു ഫാസില്‍ വെളിപ്പെടുത്തിയത്,

ALSO READ- കുഞ്ഞ് വഴക്ക് ജീ വ നെടുത്ത നിഷയുടെ മൃ ത ദേഹത്തില്‍ വീണ് പൊട്ടിക്കരഞ്ഞ് മക്കല്‍; കാല്‍ക്കല്‍ വീണ് തേങ്ങി ഉല്ലാസ് പന്തളം; കണ്ണീരില്‍ കുതിര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍

അതേസമയം, ഷൂട്ടിനിടയില്‍ ഇതില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന് തോന്നുന്നു എന്നാണ് ഫാസില്‍ സാറിനോട് പറഞ്ഞത്. എന്നാല്‍ അദ്ദേഹം എനിക്ക് പോലും അറിയില്ല വിനയ, ഈ ക്യാരക്ടറിന്റെ ഇംപാക്റ്റ് എന്നും നിലനില്‍ക്കും എന്നായിരുന്നു മറുപടി നല്‍കിയത്.

അത് സത്യമായി. ആ ഇംപാക്റ്റ് ഇപ്പോഴുമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ സംഭവമാണ്. അതിന്റെ തമിഴില്‍ ഞാന്‍ രജനീകാന്ത് സാറിനൊപ്പം അഭിനയിച്ചിരുന്നു. അതും മികച്ചൊരു അനുഭവമായിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു.

Advertisement