ബിഗ് ബോസ് മലയാളം സീസൺ-5 ഇപ്പോവിതാ 37 ദിവസങ്ങൾ പിന്നിട്ട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൽ തന്നെ ബിബി ഹൗസിനോട് വിട പറഞ്ഞിരിക്കുകയാണ് ദേവുവും മനീഷയും.
അപ്രതീക്ഷിതമായി പുറത്തായ മനീഷയും ദേവുവും ഇപ്പോൾ ഇന്റർവ്യൂകൾ നൽകുന്ന തിരക്കിലാണ്. ഇതിനിടെ മനീഷയുടെ മകൻ പുറത്തെത്തിയ തന്റെ അമ്മയ്‌ക്കൊപ്പം നൽകിയ അഭിമുഖമാണ് വൈറലാകുന്നത്. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽഅമ്മ ഇത്രയും പെട്ടന്ന് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.പിന്നെ ഇതൊരു ഗെയിമാണ് അപ്പോൾ അങ്ങനെ ആലോചിച്ചാൽ മതിയെന്ന് പ്രതികരിച്ചിരിക്കുകയാണ് മനീഷയുടെ മകൻ.
തന്റെ അമ്മ ഷോയിൽ കണ്ടത് പോലെ തന്നെ ഭയങ്കര ഇമോഷണലാണ് എന്ന് പറയുകയാണ് മകൻ. കൂടാതെ, തന്റെ അമ്മ ഒരുപാട് പേരുടെ അമ്മയായതിൽ അസൂയയുണ്ട്. അമ്മയെ ആരും ചേച്ചിയെന്നോ അമ്മയെന്നോ വിളിക്കുന്നത് തനിക്കിഷ്ടമല്ല ആന്റിയെന്ന് വിളിച്ചോട്ടെയെന്നും മകൻ പറയുകയാണ്.
കൂടാതെ ബിബി ഹൗസിൽ ഏറെ ചർച്ചയായ തള്ളേയെന്ന വിളിയെ കുറിച്ചും മകൻ പ്രതികരിക്കുന്നുണ്ട്. താനും അമ്മയെ ഇടയ്ക്ക് തള്ളേയെന്ന് വിളിക്കാറുണ്ട്. അപ്പോഴും അമ്മ തന്നോട് ദേഷ്യപ്പെടാറുണ്ടെന്നും മനീഷയുടെ മകൻ പറഞ്ഞു.
ഈ സമയത്ത്, ഇടപെട്ട് സംസാരിച്ച മനീഷ തള്ള എന്നത് ഒരു മോശം വാക്കല്ലെന്ന് പറഞ്ഞു. തള്ള അമ്മയുടെ പര്യായമാണ്. പക്ഷെ അത് യൂസ് ചെയ്യുന്ന രീതിയാണ് വ്യത്യാസം. സീരിയസും തമാശയായും തള്ളയെന്ന് വിളിക്കുന്നതിൽ വ്യത്യാസമുണ്ട്. എന്റെ സുഹൃത്ത് എന്നെ നോക്കി തള്ളേയെന്ന് വിളിക്കുമ്പോൾ അത് തമാശയായി എടുക്കാനുള്ള മാനസീകമായ വളർച്ച എനിക്കുണ്ടെന്ന് മനീഷ പ്രതികരിച്ചു.
കൂടാതെ, ഷിജു എന്നെ തള്ളേയെന്ന് വിളിച്ചത് സ്‌നേഹത്തോടെയാണെന്നും മനീഷ പറഞ്ഞു. ബിബി ഹൗസിൽ വെച്ച് സാഗറും ജുനൈസും പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ മനീഷ ഷിജു തള്ളേയെന്ന് വിളിച്ചപ്പോൾ ചെറിയ രീതിയിൽ രോഷത്തോടെ സംസാരിച്ചത് ചർച്ചയായിരുന്നു,
അതേസമയം, ബിബി ഹൗസിൽ അടുത്തൊരു എവിക്ഷന് വഴിയൊരുങ്ങിയിരിക്കുകയാണ്. ആഴ്ചയിലെ നോമിനേഷൻ പ്രക്രിയയിലേക്ക് ഉൾപ്പെട്ടത് ഏഴ് പേരാണ്. ഗ്രൂപ്പുകളി, ടാർഗറ്റ്, നുണ പറച്ചിൽ, നിയമലംഘനം, ബിഗ്‌ബോസ് പ്രൊപ്പർട്ടി തകർക്കൽ, അലസത, ഡബ്ബിൾ സ്റ്റാൻഡേർഡ് തുടങ്ങിയ പല കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇത്തവണത്തെ നോമിനേഷൻ.
റെനീഷ, ശോഭ, ശ്രുതി, ഷിജു, സെറീന, ജുനൈസ്, ഒമർ എന്നിവരാണ് ഈ ആഴ്ചയിൽ പ്രേക്ഷക വോട്ട് തേടുന്നവർ.