ആ ഇന്റിമേറ്റ് സീനുകൾ ചെയ്തതിൽ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല; ഗോസിപുകളിൽ സൂരജ് ചേട്ടന്റെ പേരായിരുന്നു ഒപ്പമുണ്ടായിരുന്നത്; തുറന്ന് പറഞ്ഞ് മനീഷ മഹേഷ്

670

എഷ്യാനൈറ്റിൽ തന്നെ മികച്ച സീരിയലായിരുന്നു പാടാത്ത പൈങ്കിളി.കൺമണി എന്ന ഒരു അനാഥപെൺകുട്ടിയുടെ കഥ പറയുന്ന സീരിയൽ 2020 സെപ്റ്റംബർ ഏഴിനാണ് സംപ്രേഷണം ആരംഭിച്ചത്. ഇപ്പോൾ സീരിയൽ സംപ്രേക്ഷണം അവസാനിപ്പിച്ചെങ്കിലും സീരിയലിന്റെ മുഖം തന്നെയായി ആരാധകരുടെ ഹൃദയത്തിലുണ്ട്ഇതിലെ നായിക മനീഷ മഹേഷ്. സീരിയലിലെ കൺമണിയെന്ന നായിക ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.

പത്തനംതിട്ട ജില്ലയിലെ കോന്നി അരുവാപ്പുലം സ്വദേശിനിയാണ് മനീഷ മഹേഷ്. എവിഎച്എസ്എസിൽ ആയിരുന്നു സ്‌കൂൾ പഠനം. അമ്മുവെന്നാണ് സ്നേഹത്തോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ മനീഷയെ വിളിക്കുന്നത്. യാതൊരു അഭിനയ പാരമ്പര്യവുമില്ലാതെ നടിയായ ത്രില്ലിലാണ് ഇപ്പോൾ മനീഷ.

Advertisements

കുട്ടിക്കാലം മുതൽക്ക് തന്നെ അഭിനയം ഏറെ ഇഷ്ടമാണ് മനീഷയ്ക്ക്. പാട്ടും ഡാൻസുമൊക്കെ വഴങ്ങാറുള്ള മനീഷ ടിക്ടോക്കിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീടാണ് സീരിയലിൽ താരമെത്തിയത്.

ആദ്യം ഈ സീരിയലിൽ നായകനായി എത്തിയത് സൂരജ് ആയിരുന്നു. പിന്നീട് സൂരജ് ശാരീരികമായ ബുദ്ധിമുട്ടുകൾ കാരണം മാറുകയായിരുന്നു. പിന്നീട് സിനിമയിൽ താരം ശ്രദ്ധ കേന്ദ്രീകരിച്ചു.

ALSO READ- ഫഹദുമായുള്ള സിനിമക്ക് ശേഷം, രണ്ട് ആഴ്ച്ച ഞാൻ ഡിപ്രഷനടിച്ച് വീട്ടിലിരുന്നു; ഫോണിലൂടെയും, നേരിട്ടും എനിക്ക് എതിരെ ഒരുപാട് പേർ സംസാരിച്ചു; തുറന്ന് പറഞ്ഞ് നിഖില വിമൽ

ശേഷം പാടാത്ത പൈങ്കിളിയിൽ നായകനായി എത്തിയത് ലക്ജിത്ത് എന്ന നടനായിരുന്നു. ഇപ്പോഴിതാ സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ മനീഷ മഹേഷ് തന്റെ വിശേഷങ്ങൾ പങ്ക് വയ്ക്കുകയാണ്. എല്ലാ നായകൻമാർക്കൊപ്പവും താൻ വളരെ കംഫർട്ടബിൾ ആയിരുന്നു. പാടാത്ത പൈങ്കിളി സീരിയൽ തനിക്ക വലിയ ഇഷ്ടമായിരുന്നു. സെറ്റിൽ എല്ലാവരും ഒരു കുടുംബം പോലെയായിരുന്നെന്നും മനീഷ പറയുകയാണ്.
.

സീരിയലിൽ കുറച്ച് ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചിരുന്നു. അതിൽ തനിക്ക് ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. സിനിമയിൽ നല്ല അവസരങ്ങൾ വന്നാൽ അഭിനയിക്കും. പക്ഷേ ലിപ് ലോക്കൊന്നും താൻ ചെയ്യില്ല. തനിക്ക് അങ്ങനെ ഗോസിപ്പ് ഒരുപാട് ഉണ്ടായിട്ടില്ലെന്നും താരം പറയുന്നുണ്ട്.

ALSO READ- വിഷു ദിനത്തിൽ മതിൽ ചാടി പോയി പ്രണയം കേട്ടു; തിരിച്ചും മതിൽ ചാടിയോ എന്ന് മോഹൻലാൽ; നാണം വരുന്നെന്ന് എ്ഞ്ജലിൻ; കൂട്ടച്ചിരി

അഥവാ അങ്ങനെ ഗോസിപ് ഉണ്ടായാൽ സൂരജ് ചേട്ടനെ ചേർത്തായിരിക്കും.കാരണം സൂരജ് ചേട്ടന്റെയും തന്റെയും കോംബോ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നെന്നും മനീഷ പറയുകയാണ്. പലരും തങ്ങളോട് കല്യാണം കഴിക്കു എന്നൊക്കെ പറഞ്ഞിട്ടുണ്ട്.

അതേസമയം, തന്റെ രണ്ടാമത്തെ നായകൻ ലക്ജിത്ത് ചെറിയ കുട്ടിയാണ്. അവന് 23 വയസേ പ്രായമുള്ളു. കണ്ടാൽ അങ്ങനെ തോന്നില്ല. ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ലെന്നും താരം പറഞ്ഞു.

Advertisement