കല്യാണി, കുരുക്ഷേത്ര, അമല, ഭ്രമണം തുടങ്ങിയ നിരവധി സീരിയലുകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായിരിക്കുകയാണ് മനീഷ് കൃഷ്ണന്‍. നെഗറ്റീവ് കഥാപാത്രങ്ങളും സപ്പോര്‍ട്ടിങ് റോളുകളുമൊക്കെ അനായാസം കൈകര്യം ചെയ്യുന്ന താരമാണ് മനീഷ് കൃഷ്ണന്‍.
കലാ കുടുംബത്തില്‍ നിന്നാണ് മനീഷിന്റെയും വരവ്. മുന്‍ഷി എന്ന ആക്ഷേപ ഹാസ്യ പരിപാടിയിലെ ഹാജിയാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന നടന്റെ മകന്‍ കൂടിയാണ് മനീഷ് കൃഷ്ണന്‍. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനായ രമേശ് നാരായണന്‍ മനീഷിന്റെ അമ്മാവനാണ്.
ഇപ്പോഴിതാ തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ച് പറയുകയാണ് മനീഷ്. റെയിന്‍ബോ മീഡിയയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തനിക്ക് എല്ലാ പിന്തുയും നല്‍കുന്നവരാണ് കുടുംബമെന്ന് പറയുകയാണ് താരം. അഭിനയ മേഖലയില്‍ എത്തിയിട്ട് ഏകദേശം പതിനേഴ് വര്‍ഷത്തോളം ആയി. അഭിനയമല്ലെങ്കിലും ഏതെങ്കിലുമൊക്കെ തരത്തില്‍ താന്‍ ഈ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുമായിരുന്നെന്നും മനീഷ് കൃഷ്ണന്‍ പറയുന്നു.
ALSO READ- ‘ആര്യയുടെ വിവാഹം പള്ളിയില്‍ വെച്ച്’; രഹസ്യ വിവാഹത്തെ കുറിച്ച് താരത്തിന്റെ സുഹൃത്തുക്കള്‍
ക്യാമറയ്ക്ക് മുന്നില്‍ ഇല്ലെങ്കില്‍ ക്യാമറയ്ക്കു പിന്നിലായാലും താന്‍ ഉണ്ടായേനെ. ഒരു നടനെ സംബന്ധിച്ച് അഭിനയം പോലെ തന്നെ പ്രധാനമാണ് പേഴ്സണല്‍ ലൈഫും. അഭിനയത്തില്‍ മികച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഫാമിലി ലൈഫ് പരാജയമാണെങ്കില്‍ പിന്നെ വളരെ പ്രശ്‌നമാകുമെന്നും മനീഷ് കൃഷ്ണന്‍ പറയുന്നു.
കുടുംബത്തിന്റെ പിന്തുണ ഇല്ലെങ്കില്‍ ഈ ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ആ കാര്യത്തില്‍ വളരെ ഭാഗ്യവാനാണ് താന്‍. കാരണം എന്തെന്നാല്‍ എന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവാണെന്നും മനീഷ് കൃഷ്ണന്‍ വെളിപ്പെടുത്തുന്നു.
സ്‌ക്രീനില്‍ എന്തു വൃത്തികേട് കാണിച്ചാലും അത് അഭിനയ മാത്രമാണ് എന്നു അവള്‍ക്കറിയാം. അവളുടെ സപ്പോര്‍ട്ടു കൊണ്ടു മാത്രമാണ് ഇന്നും താന്‍ അഭിനയത്തില്‍ പിടിച്ചു നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ അഭിനയത്തില്‍ ടെന്‍ഷനൊന്നും തോന്നിയിട്ടില്ലെന്നാണ് മനീഷ് കൃഷ്ണന്‍ പറയുന്നത്.
തന്റെ വിവാഹസമത്ത് ഭാര്യയുടെ വീട്ടുകാര്‍ക്ക് ആദ്യം താല്‍പര്യമില്ലായിരുന്നു. ഒരു നടന്റെ കൈയ്യില്‍ മകളെ കെട്ടിച്ചു കൊടുത്താല്‍ അവള്‍ സുരക്ഷിതയാവുമോ എന്ന പേടിയായിരുന്നു അവര്‍ക്ക്. പിന്നെ, കുറച്ചു പേര്‍ എന്നെക്കുറിച്ചു കുറെ മോശം കാര്യങ്ങളും അവരോട് പറഞ്ഞിരുന്നു. എനിക്ക് ഒരുപാട് പ്രണയ ബന്ധങ്ങള്‍ ഉണ്ടെന്നൊക്കെയാണ് പറഞ്ഞി പരത്തിയിരുന്നത് ചിലര്‍.
എന്നാല്‍ പിന്നീട് അവര്‍ക്ക് മനസിലായി ഞാന്‍ ഒരു ഫാമിലി മാനാണെന്ന്. പിന്നീടാണ് വിവാഹം നടക്കുന്നത്. സത്യത്തില്‍ എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. അതൊക്കെ ഭാര്യയുടെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നെന്നും മനീഷ് പറഞ്ഞു.
തന്നെ സംബന്ധിച്ച് എല്ലാത്തിനും സപ്പോര്‍ട്ടു തരുന്നത് ഭാര്യയാണ്. സ്‌ക്രീനില്‍ എത്ര നെഗറ്റീവ് കാഥാപാത്രങ്ങളോ എന്ത് വൃത്തികേടോ ചെയ്താലും എന്ത് കാണിച്ചാലും ഭാര്യക്ക് പ്രശ്നമില്ല. അത് അഭിനയം ആണെന്നവള്‍ക്കറിയാം. സിനിമയിലും താന്‍ സജീവമാകുമെന്ന് അവള്‍ ആഗ്രഹിക്കുന്നുണ്ട്. ഇനിയൊരു സിനിമ ചെയ്യ് എന്നാണ് അവള്‍ പറയുന്നത്. സിനിമ ആയാലും സീരിയല്‍ ആണെലും ഈ മേഖലയില്‍ തന്നെ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും മനീഷ് പറയുന്നു
അഭിനയത്തിന് മുന്‍പ് സ്റ്റുഡിയൊയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു നടനായില്ലായിരുന്നെങ്കിലും എഡിറ്ററോ മറ്റോ ആയി ഈ മേഖലയില്‍ തന്നെ താന്‍ കാണുമായിരുന്നു. നായകനായി രണ്ട് സീരിയലുകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. വരുന്നതെല്ലാം നായകന്റെ കൂട്ടുകാരനോ ചേട്ടനോ അനിയനോ ഒക്കെ ആയുള്ള സപ്പോര്‍ട്ടിങ് റോളുകളാണ് തനിക്കു വരുന്നതെന്ന് മനീഷ് കൃഷ്ണന്‍ വിശദീകരിച്ചു.
നായകനവാത്തത് നന്നായി എന്നു തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് സീരിയലിലും സ്വഭാവ നടനായി അഭിനയിക്കാനാകും. എന്നാല്‍ നായകനായാല്‍ ഒരു സീരിയലിന്റെ തുടക്കം മുതല്‍ അവസാനം വരെ തുടരണം.