ഞാൻ ആരോടും പറയാതെ വീട് വിട്ടിറങ്ങി, അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നു; ജീവിതത്തിൽ കണ്ടെത്തിയ വ്യക്തിയുമായി കെമിസ്ട്രി വർക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് പിരിഞ്ഞു : തുറന്ന് പറച്ചിലുമായി വൈഗ

563

പ്രശസ്ത ട്രാൻസ്‌ജെൻഡർ മോഡലാണ് വൈഗ സുബ്രഹ്മണ്യം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ജീവിത കഥ പങ്കുവെച്ചപ്പോൾ നിരവധി പേരാണ് താരത്തിന്റെ കഥയ്ക്ക് നല്ല കമന്റുകളും ലൈക്കുകളും എല്ലാം നൽകിയിരുന്നത്. എന്നാൽ ചിലർ മോശം കമന്റുകളുമായും എത്തിയിരുന്നു. അതിനെതിരെ വൈഗ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കു വച്ചത് വളരെയധികം ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു

ഞാൻ കാശിനു വേണ്ടി ഒരുങ്ങിക്കെട്ടി നടക്കുന്നത് താൻ എത്ര തവണ കണ്ടു? ഒരു പൊട്ടും ഭസ്മക്കുറിയും തൊട്ടാൽ അപാര മേക്കപ്പ് ആവുമോ??? ഇനി മേക്കപ്പ് ചെയ്യുന്നവരൊക്കെ താൻ പറഞ്ഞ കൂട്ടത്തിൽ പെടുന്നവരാണോ??? തുടങ്ങി നിരവധി ചോദ്യങ്ങളോട് കുറച്ചു നാൾ മുൻപ് വൈഗ പങ്കിട്ട ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ വൈറലായി മാറിയത്.

Advertisements

ALSO READ

ഞാൻ അവനെ അഞ്ച് തവണ ചുംബിക്കണമായിരുന്നു, അതിന് കൂടുതൽ പ്രതിഫലം വാങ്ങുന്നതിനെ കുറിചച്ചായിരുന്നു എന്റെ ചിന്ത എന്നാൽ അവനത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം : നർഗിസ് ഫഖ്രി

പിന്നാലെ ട്രാൻസ് സമൂഹത്തിനു വേണ്ടി നിലകൊള്ളുന്ന വൈഗയെ കുറിച്ചുള്ള വാർത്തകളും സോഷ്യൽ മീഡിയയിൽ നിറയുകയുണ്ടായി. ഏറ്റവും ഒടുവിൽ വൈഗയുടെ ഒരു ട്രാൻസ്‌ഫോർമേഷൻ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. ഒരാൾ ഇത്രയൊക്കെ മാറാൻ കഴിയുമോ എന്ന സംശയത്തോടെയാണ് വൈഗയെകുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നതും. ഇപ്പോഴിതാ വൈഗയുടെ ചില തുറന്നു പറച്ചിലാണ് വൈറലായി മാറുന്നത്.

സനൂജിൽ നിന്നുമാണ് ഇന്ന് താൻ വൈഗ ആയതെന്നു മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് ഇപ്പോൾ താരം പറയുന്നത്. താൻ ഒരു പെണ്ണാണ് എന്ന് കുട്ടിക്കാലത്തുതന്നെ തിരിച്ചറിഞ്ഞുവെന്നും വൈഗ പറയുന്നു. തന്റെ ഉള്ളിലുള്ള സ്ത്രീത്വത്തെ പുറത്തെടുക്കാൻ വർഷങ്ങൾ കാത്തിരുന്നുവെന്നും മുപ്പത്തിനാലാം വയസിലാണ് ഞാൻ ആരോടും പറയാതെ വീട് വിട്ടിറങ്ങി. അതെന്റെ സ്വത്വത്തിലേക്കുള്ള യാത്രയായിരുന്നുസ്വന്തം സ്വത്വത്തിലേക്ക് താൻ എത്തിയതെന്നും വൈഗ.

പെണ്ണിലേക്കുള്ള തന്റെ യാത്ര തുടങ്ങാൻ വീട് വിട്ടിറങ്ങുകയായിരുന്നുവെന്നും അഭിമുഖത്തിൽ വൈഗ പറയുന്നു. ‘. സർജറി ചെയ്തു… വീർപ്പുമുട്ടിച്ച ആൺദേഹത്തിൽ നിന്നും ഞാൻ മോചനം നേടി. അങ്ങനെ സനൂജ് ആയിരുന്ന ഞാൻ വൈഗ സുബ്രഹ്മണ്യമായി മാറി’, എന്നും വൈഗ പറഞ്ഞു.

കെഎസ്ഇബി ഓവർസിയറായിരുന്ന ബാലസുബ്രഹ്മണ്യം ആയിരുന്നു വൈഗയുടെ അച്ഛൻ. വീട്ടമ്മയായ രമണി, അമ്മയും. അച്ഛൻ വേറെ വിവാഹം കഴിച്ചു. സർജറി ചെയ്ത് ട്രാൻസ് വുമണായി മാറിയതിൽ പിന്നെ വീട്ടുകാർക്ക് തന്നെ വേണ്ടായിരുന്നു. ഒന്ന് വിളിക്കാനോ സഹകരിക്കാനോ എന്നെ കൂടെ കൂട്ടാനോ ആരും കൂട്ടാക്കിയില്ല എന്നും വൈഗ അഭിമുഖത്തിൽ പറയുന്നുണ്ട്.

വീട്ടിൽ നിന്നും അച്ഛനും അമ്മയും വിളിച്ചില്ലെങ്കിലും ചേട്ടന്റെ വിളി എത്തിയിരുന്നു. ആശ്വാസവാക്കുകൾ ആയിരുന്നില്ല പകരം ഭീഷണി സ്വരം ആയിരുന്നുവെന്നും വൈഗ. ഞാൻ ആൾമാറാട്ടം നടത്തിയെന്നും എന്നെ പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞുവെന്നും വൈഗ വ്യക്തമാക്കി. തന്നെ അവർ അടിമുടി ഒറ്റപ്പെടുത്തുക ആയിരുന്നുവെന്നും വൈഗ പറയുന്നുണ്ട്.

ട്രാൻസ് കമ്മ്യൂണിറ്റിയും സുഹൃത്തുക്കളും ആണ് പിന്തുണ നൽകിയത്. അങ്ങനെയാണ് തന്റെ വ്യക്തിത്വത്തിനു വേണ്ടി അഭിമാനത്തോടെ സമൂഹത്തിലേക്കിറങ്ങിയതെന്നും വൈഗ കൂട്ടിച്ചേർത്തു. 2019ൽ ഓൾ കേരള ട്രാൻസ് ബ്യട്ടി കോണ്ടസ്റ്റിൽ റണ്ണറപ്പായ വൈഗ യൂണിവേഴ്സിറ്റി ഓഫ് ഡെറാഡൂണിൽ നിന്നും എംബിഎ പൂർത്തിയാക്കി.

ALSO READ

ഞാൻ അവനെ അഞ്ച് തവണ ചുംബിക്കണമായിരുന്നു, അതിന് കൂടുതൽ പ്രതിഫലം വാങ്ങുന്നതിനെ കുറിചച്ചായിരുന്നു എന്റെ ചിന്ത എന്നാൽ അവനത് ആസ്വദിക്കുന്നുണ്ടെന്നതായിരുന്നു സത്യം : നർഗിസ് ഫഖ്രി

ജീവിതത്തിൽ കണ്ടെത്തിയ വ്യക്തിയുമായി ആശയപരമായും വ്യക്തിപരമായും ഒരുപാട് ഭിന്നതകൾ ഉണ്ടായി. അങ്ങനെ കെമിസ്ട്രി വർക്ക് ഔട്ട് ആകില്ല എന്നുള്ളത് കൊണ്ട് തന്നെ ഞങ്ങൾ രണ്ടും രണ്ടു വഴിക്ക് പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതാണെന്നും വൈഗ പറഞ്ഞു.

 

Advertisement